Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളിയെ തേടി വീണ്ടും ഭാഗ്യം; നറുക്കെടുപ്പിൽ ഡ്രൈവർക്ക് സമ്മാനം ലഭിച്ചത് ആറര കോടി രൂപ

dubai-ticket വിജയിയെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ നിന്നും.

ദുബായ് ∙ ദുബായ് ‍ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യനയർ നറുക്കെടുപ്പിൽ മലയാളി ഡ്രൈവർക്ക് ഏകദേശം ആറര കോടി രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം. കാപ്പിലങ്ങാട്ട് വേലു വേണുഗോപാലൻ എന്നയാൾക്കാണ് 25–ാമത് നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചത്. ടിക്കറ്റ് നമ്പർ–3073. കഴിഞ്ഞ ദിവസം അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 12 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു.

ദുബായിലെ ഒരു കമ്പനിയിൽ ഡ്രൈവറായ വേണുഗോപാൽ വാർഷിക അവധിക്ക് നാട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു ആയിരം ദിർഹത്തിന്റെ ഭാഗ്യ ടിക്കറ്റ് എടുത്തത്. മൂന്നാമത്തെ തവണയാണ് ഇദ്ദേഹം ഇൗ ഭാഗ്യ പരീക്ഷണം നടത്തുന്നത്. കഴിഞ്ഞ 30 വര്‍ഷമായി യുഎഇയിലുള്ള വേണുഗോപാൽ നാട്ടിലേയ്ക്ക് തിരിച്ചുപോയി സ്വന്തമായി ബിസിനസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. രോഗികൾക്കും മറ്റും സഹായം ചെയ്യണമെന്നും ആഗ്രഹിക്കുന്നു.

ഇതിന് മുൻപും ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരെ കോടീശ്വരന്മാരാക്കിയിട്ടുണ്ട്. ഒാഗസ്റ്റിൽ നടന്ന നറുക്കെടുപ്പിൽ ഇന്ത്യക്കാരനായ ബ്രോൻവിൻ എസ്.മുൻസ് എന്നയാൾക്കായിരുന്നു സമ്മാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.