Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലിസ് യൂണിഫോമണിഞ്ഞ് ഏഴുവയസ്സുകാരൻ; കുഞ്ഞുകൈകളിൽ ഒരു മണിക്കൂർ‌ റോഡ് 'സേഫ്'

7-year-boy

റാസൽഖൈമ∙ ഏറെ നാളത്തെ ഒരു സ്വപ്നം സാധ്യമായതിന്റെ സന്തോഷത്തിലാണ് യുഎഇയിലെ ഏഴു വയസ്സുകാരനായ അബ്ദുല്ല ഹമദ് അൽകുത്ബി. പൊലീസ് യൂണിഫോമണിയുകയെന്ന ഈ രണ്ടാംക്ലാസുകാരന്റെ ആഗ്രഹമാണ് കഴിഞ്ഞ ദിവസം നടന്നത്. പൊലീസ് ലെഫ്റ്റ്നന്റ് യൂണിഫോമണിഞ്ഞ് ഒരു മണിക്കൂറോളം അബ്ദുല്ല റാസൽഖൈമയിലെ ഗതാഗതം നിയന്ത്രിച്ചു.

സ്കൂൾ കുട്ടികളുടെ സുരക്ഷ, ഗതാഗത നിയന്ത്രണം, ഡ്രൈവര്‍മാർക്കുള്ള നിർദേശങ്ങൾ എന്നിവയെല്ലാം ട്രാഫിക് പോലിസ് ഉദ്യോഗസ്ഥരിൽ നിന്ന് ചോദിച്ചറിഞ്ഞ ശേഷമാണ് ഉത്തരവാദിത്തത്തോടെ തനിക്ക് ലഭിച്ച ചുമതല ഇയാള്‍ ചെയ്ത് തീർത്തത്. ശേഷം ഒത്മാന്‍ ബിൻ അബി പ്രൈവറ്റ് സ്കൂളിൽ വിദ്യാർത്ഥികൾക്കായി പൊലീസ് സംഘടിപ്പിച്ച ബോധവൽക്കരണപരിപാടിയിലും അബ്ദുല്ല പങ്കെടുത്തു.

അബ്ദുല്ല ഹമദ് അൽകുത്ബിയ്ക്ക് ഭാവിയിൽ പൊലീസ് സർവീസിൽ തന്നെ ജോലി ലഭിക്കട്ടെയെന്ന് റാസൽ ഖൈമ പൊലീസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് സയിദ് അൽ ഹുമൈദി പറഞ്ഞു. അബ്ദുല്ലയുടെ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് ഗതാഗത നിയന്ത്രണത്തിനായി അദ്ദേഹത്തിന് അവസരം നൽകിയതെന്നും ഡയറക്ടർ ജനറൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.