Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാർജ മലയാളം ഈദ് ഗാഹ്: ഹുസൈൻ സലഫി നേതൃത്വം നൽകും

x-default x-default

ഷാർജ ∙ രാജ്യാന്തര സ്റ്റേഡിയത്തോട് ചേർന്നുള്ള ഫുട്ബോൾ ക്ലബ് ഗ്രൗണ്ടിൽ നടക്കുന്ന ഈദ്ഗാഹിന് ഷാർജ മഷിദ് അൽ അസീസ് പള്ളി ഖത്തീബും പ്രഭാഷകനുമായ ഹുസൈൻ സലഫി നേതൃത്വം നൽകും. ഷാർജ ഇസ്‌ലാമികകാര്യ വിഭാഗത്തിന്റെ അനുമതിയോടെയാണ് ഈദ് ഗാഹ്സംഘടിപ്പിക്കുന്നത്. സെപ്തംബര്‍ ഒന്നിന് പെരുനാൾ ദിവസം രാവിലെ 6:18ന് നമസ്ക്കാരം ആരംഭിക്കും.

മലയാളത്തിലുള്ള ഷാർജയിലെ ഏക ഈദ് ഗാഹ് മൈതാനിയിൽ പതിനായിരത്തിലലേറെ ആളുകൾക്കു നമസ്കരിക്കുവാനുള്ള സൗകര്യവും കാർ പാർക്കിംഗ് സംവിധാനവും ഏർപെടുത്തിയിട്ടുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു. സ്ത്രീകൾക്ക നമസ്‌കാരത്തിനായി പ്രത്യേക  സൗകര്യങ്ങൾ ഏർപ്പെടുത്തും. അംഗശുദ്ധിവരുത്തി മുസല്ലയുമായിട്ടാണ് നമസ്കാരത്തിന് വരേണ്ടതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0504546998 / 0504974230 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.