Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യെമൻ രക്തസാക്ഷികളുടെ ഭൗതിക ശരീരം യുഎഇയിലെത്തിച്ച് കബറടക്കി

dead യെമനിൽ രക്തസാക്ഷികളായ യുഎഇ സൈനികരുടെ ഭൗതിക ശരീരം യുഎഇയിലെത്തിച്ചപ്പോൾ.

ദുബായ്∙ യെമനിൽ സഖ്യ സേനയ്ക്ക് വേണ്ടി സേവനം ചെയ്യുമ്പോൾ ഹെലികോപ്റ്റർ തകർന്ന് മരിച്ച നാല് യുഎഇ സൈനികരുടെ മൃതദേഹം യുഎഇയിലെത്തിച്ചു, കബറടക്കി. ഇന്ന്(ശനി) ഉച്ചയ്ക്ക് ശേഷമായിരുന്നു കബറടക്കം. യെമനിലെ ഷബ് വ ഗവർണറേറ്റിലായിരുന്നു സാങ്കേതിക തകരാറ് മൂലം ഹെലികോപ്റ്റർ തകർന്നത്. തങ്ങളുടെ പതിവ് ജോലിക്കിടെയായിരുന്നു സംഭവമെന്ന് യുഎഇ സായുധ സേനയുടെ ജനറൽ കമാൻഡ് പറഞ്ഞു.

അല്‍ എെൻ സ്വദേശിയായ ക്യാപ്റ്റൻ അഹമ്മദ് ഖലീഫ അൽ ബലൂഷി, റാസൽഖൈമ സ്വദേശിയായ ഫസ്റ്റ് ലഫ്.പൈലറ്റ് ജാസിം സാലിഹ് അൽ സഅബി,  വാറണ്ട് ഒാഫീസർമാരായ ഫുജൈറ സ്വദേശി മുഹമ്മദ് സഇൗദ് അൽ ഹസ്സാനി, അജ്മാൻ സ്വദേശി സമീർ മുഹമ്മദ് മുറാദ് അബൂബക്കർ എന്നിവരാണ് രക്തസാക്ഷികളായത്. സൗദിയുടെ നേതൃത്വത്തിലുള്ളത് സഖ്യസേന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.