Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി കാജൽ ജോയ് ആലുക്കാസ് പുതിയ ബ്രാൻഡ് അംബാസഡർ

kajal

ദുബായ്∙ആഗോള ജ്വല്ലറി റിട്ടെയിൽ ശൃംഖലയായ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം കാജൽ അജയ് ദേവ്ഗണിനെ നിയമിച്ചു. ജോയ് ആലുക്കാസിന് ഏറ്റവും അനുയോജ്യമായ താരമാണ് കാജലെന്നു ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു.

ചലച്ചിത്ര മേഖലയിലെ ഏറ്റവും സുന്ദരിയായ താരങ്ങളിലൊരാളാണ് കാജൽ. കൂടാതെ, മികച്ച അഭിനേത്രിയും. വളരെ എളിമയായ പെരുമാറ്റമുള്ള കാജൽ വരും വർഷങ്ങളിൽ ജോയ് ആലുക്കാസിന്റെ മുഖമായി കാണുന്നതിൽ അനൽപമായ സന്തോഷമുണ്ട്. ഗ്രൂപ്പിന്റെ പുതിയ സംരംഭങ്ങൾക്ക് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജോയ് ആലുക്കാസിന്റെ ആഭരണങ്ങള്‍‌ തന്നെ ഏറെ ആകർഷിച്ചിട്ടുണ്ടെന്നും ലോകത്തെ പ്രിയപ്പെട്ട ജ്വല്ലറിയുടെ ഭാഗമാകുന്നത് വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും  കാജൽ പറഞ്ഞു.

ജോയ് ആലുക്കാസിനു നിലവിൽ ഇന്ത്യ, യുഎഇ, ഇംഗ്ലണ്ട്, അമേരിക്ക, കാനഡ, സിംഗപ്പൂർ, മലേഷ്യ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ 140 ശാഖകളുണ്ട്. കാജലിനെ തങ്ങളുടെ ഗ്രൂപ്പിന്റെ ഭാഗമാക്കാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നു ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.