Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായിൽ 125 ഹൈടെക് സ്‌കൂൾ ബസുകൾ കൂടി

bus

ദുബായ് ∙ സ്‌കൂൾ വിദ്യാർഥികളുടെ സൗകര്യാർഥം നൂതന സൗകര്യങ്ങളോടെ 125 ബസുകൾ കൂടി ആർടിഎ നിരത്തിലിറക്കുന്നു. 22 സീറ്റുകളുള്ള 95 ബസുകളും 58 സീറ്റുകളുള്ള 20 ബസുകളും 35 സീറ്റുകളുള്ള പത്തു ബസുകളുമാണ് ദുബായ് ടാക്‌സി കോർപറേഷന്റെ (ഡിടിസി) ഭാഗമാകുന്നത്. രാജ്യാന്തര പരിസ്‌ഥിതി സൗഹൃദ മാനദണ്ഡങ്ങൾ പാലിക്കുന്ന ഡീലക്‌സ് ബസുകളാണിവ.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ട്രാക്കിങ് സംവിധാനം ഉൾപ്പെടെ ഉണ്ടായിരിക്കും. ദുബായിൽ 5922 സ്‌കൂൾ ബസുകൾ ഉള്ളതായാണു കണക്ക്. 2020ൽ ഇത് 7600 ആകും. ഇതിന് ആനുപാതികമായി ഡിടിസിയും കൂടുതൽ ബസുകൾ നിരത്തിലിറക്കും. യുഎഇ എജ്യൂക്കേഷൻ സ്‌ട്രാറ്റജി 2020ന്റെ ഭാഗമായി സ്‌കൂൾ ഗതാഗത മേഖലയിൽ കൂടുതൽ സൗകര്യമൊരുക്കുമെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.