Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അബുദാബിയിൽ വിദൂര തൊഴിലാളി സമ്പ്രദായം വരുന്നു

ABU-DHABI-JUDICIAL-DEPARTMENT അബുദാബി നീതിന്യായ വകുപ്പ് കാര്യാലയം

അബുദാബി ∙ അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിദൂര തൊഴിലാളി സമ്പ്രദായം ആരംഭിക്കുന്നു. നോട്ടറികള്‍ക്ക് ജോലി സ്ഥലത്ത് ഹാജരില്ലാതെ ജോലി ചെയ്യാന്‍ സഹായിക്കുന്നതാണ് പദ്ധതി. വിദൂര തൊഴിലാളി സംവിധാനത്തിലൂടെ ജോലിസ്ഥലത്ത് ഹാജരാകാതെ തന്നെ ഓരോരുത്തര്‍ക്കും ജോലി സമയം ക്രമീകരിക്കാനാവുന്നതോടൊപ്പം തൊഴില്‍ അവസരവും വര്‍ദ്ധിക്കും. 

തൊഴില്‍ മേഖലയില്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഉല്‍പാദനക്ഷമത മെച്ചപ്പെടുത്താനും മികച്ച സേവനം നല്‍കുന്നതിനും ഉയര്‍ന്ന നിലവാരത്തിലുള്ള പ്രഫഷണലിസം വര്‍ധിപ്പിക്കാനും പദ്ധതി സഹായിക്കുമെന്ന് ജൂഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അണ്ടര്‍ സെക്രട്ടറി ചാന്‍സലര്‍ യൂസുഫ് അല്‍ അബ്രറി പറഞ്ഞു. 

അബുദാബി ഗവണ്‍മെന്റിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായ പ്രവര്‍ത്തന രീതികള്‍ വികസിപ്പിക്കുന്നതിനുള്ള നീതിന്യായ വകുപ്പിന്റെ തുടര്‍ച്ചയായ പരിശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. കൂടാതെ എല്ലാ സേവനങ്ങളുടെയും ഉല്‍പാദനക്ഷമത ഉറപ്പുവരുത്താനുമാവും.

ആധുനികവും സ്വതന്ത്രവും ഫലപ്രദവുമായ ജുഡീഷ്യല്‍ വ്യവസ്ഥയെക്കുറിച്ചുള്ള അബുദാബി നീതിന്യായ വകുപ്പിന്റെ കാഴ്ചപ്പാട് സാക്ഷാത്ക്കരിക്കുന്നതിന് രാജ്യാന്തര നിലവാരത്തിലുള്ള ജുഡീഷ്യല്‍ സേവനത്തിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.