Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുസ്തകങ്ങൾകൊണ്ട് മുഖശ്രീ വരുത്തി ഷൻഗ്രില ഹോട്ടൽ

Shankri-LaRec1 ഷൻ‌ഗ്രില ഹോട്ടലിലെ പുസ്തകച്ചുമർ

ദുബായ്∙ പുസ്തകങ്ങൾകൊണ്ട് മുഖശ്രീ വരുത്തി ഷൻഗ്രില ഹോട്ടൽ സന്ദർശകരെ സ്വീകരിക്കുന്നു. ഏറെക്കാലത്തെ മോടികൂട്ടൽ കഴിഞ്ഞപ്പോൾ ഹോട്ടലിന്റെ പൂമുഖം പുസ്തകങ്ങൾ കൊണ്ടുള്ള പാൽ പുഞ്ചിരിയിലായി. ഈ ഹോട്ടലിനു അകത്തുകയറുന്നവര്‍  അൽപസമയം കഴിഞ്ഞേ റിസപ്‌ഷനിസ്റ്റിന്റെ അന്വേഷണങ്ങള്‍ക്ക് മറുപടി പറയുകയുള്ളൂ. കാരണം അറബിക്കിലും ഇംഗ്ലീഷിലുമുള്ള 700  പുസ്തകങ്ങൾകൊണ്ടാണ് ഹോട്ടലിന്റെ ചുമരിനു ചന്തം കൂട്ടിയത്. പുറം ചട്ടയിലെ വൈവിധ്യമുള്ള പുസ്തകപേരുകളെങ്കിലും അൽപസമയം വായിക്കാൻ ആരും സമയം ചെലവഴിക്കും. സന്ദർശക്കരെയും താമസക്കാരെയും പുസ്തകങ്ങളോട് പ്രിയം വയ്പ്പിക്കുന്ന വിധമാണ് ഹോട്ടലിന്റെ സ്വീകരണ സ്ഥലം സര്‍ഗാത്മകമായി സജ്ജീകരിച്ചത്. 

Shankri-LaRec

പുസ്തകങ്ങൾകൊണ്ട് പുതുമ നൽകി ഹോട്ടലിനു വേറിട്ട മുഖം നല്‍കിയത് വിദഗ്ധരായ ഇന്റീരിയര്‍ ഡിസൈനർമാരുടെ സംഘമാണ്. വായനയ്ക്കും വിജ്ഞാനത്തിനും ഈ രാജ്യം നൽകുന്ന പ്രോത്സാഹനത്തിന്റെ മുദ്രയാണ് ഹോട്ടലിന്റെ  പുസ്തകച്ചുമര്‍. പുസ്തകോത്സവ ഷെൽഫിൽ വിൽപനയ്ക്ക് വച്ചതാണോ എന്നു തോന്നിപ്പിക്കും വിധമാണ് അലങ്കാര ജോലികള്‍ പൂര്‍ത്തിയാക്കിയത്. വന്‍കിട ഹോട്ടലുകള്‍ നിരയായി നില്‍ക്കുന്ന ഷെയ്ഖ് സായിദ് റോഡിലാണ് ഷൻഗ്രില. ഇവിടെ   എത്തുന്നവരുടെ ആശയവും വീക്ഷണവും വികസിപ്പിക്കാൻ ഹോട്ടലിലെ ഒരു സന്ദർശനം മതിയാകും. ലോകത്തിലെ പ്രതിഭാധനരായ എഴുത്തുകാരുടെ പുസ്തകങ്ങളും അവയുടെ അറബിക് വിവര്‍ത്തനവും ചുമരിനു അഴകായിട്ടുണ്ട്. 

സഹനവും പ്രതീക്ഷയും രചനാത്മക  ചിന്തകളും പകരുന്ന പുസ്തകങ്ങങ്ങളാണ്  ഷൻഗ്രിലയുടെ  മുഖപ്രസാദം. ദുബായിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക്   മുറികിട്ടാനുള്ള ചിട്ടവട്ടങ്ങൾ പൂർത്തിയാകുന്നതുവരെ പുസ്തകങ്ങളുമായി കൂട്ടുകൂടി നിൽക്കാം. ഒരു നിമിഷം പോലും പാഴാക്കാത്ത സേവനം മാത്രമല്ല വായനയുടെ സൗജന്യവിരുന്നും കൂടിയാണ്  സന്ദർശകർക്ക് ഹോട്ടൽ നടത്തിപ്പുകാർ ഇതിലൂടെ  വാഗ്ദാനം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.