Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊടുംചൂടിൽ ആശ്വാസമേകാൻ ദുബായിൽ കുടവിതരണ പദ്ധതി

Umbrella-Distribution

ദുബായ് ∙ കടുത്ത വെയിലിൽനിന്നു രക്ഷനേടാൻ പൊതുജനങ്ങൾക്കു സൗജന്യമായി കുട നൽകുന്ന പദ്ധതിക്കു മുനിസിപ്പാലിറ്റി തുടക്കം കുറിച്ചു. കാറിൽ യാത്രചെയ്യാൻ സാധിക്കാത്ത സാധാരണക്കാരെ ഉദ്ദേശിച്ചാണിത്. തിരക്കേറിയ സ്‌ഥലങ്ങൾ കേന്ദ്രീകരിച്ചാണു കുടവിതരണം. ആയിരം കുടകളാണു വിതരണം ചെയ്യുക. 

പ്രധാന മെട്രോ സ്‌റ്റേഷനുകൾ, പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ ഇന്നലെ കുട വിതരണം ചെയ്‌തു. ദെയ്‌റയിലെ മുനിസിപ്പാലിറ്റി മന്ദിരത്തിനു മുന്നിലും രാവിലെ നിശ്‌ചിത സമയം കുടവിതരണം ഉണ്ടാകും. കൂടുതൽ സമയം വെയിലത്തു ചെലവഴിക്കുന്നവർക്കാണു പരിഗണന നൽകുക. 

രാജ്യം നന്മയുടെ വർഷം ആചരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു സംരംഭമെന്നു കോർപറേറ്റ് മാർക്കറ്റിങ് ആൻഡ് റിലേഷൻസ് ഡിപാർട്‌മെന്റ് ഡയറക്‌ടർ ഖാലിദ് മുഹമ്മദ് ബദ്‌രി പറഞ്ഞു. കടുത്ത ചൂടിനെ പ്രതിരോധിക്കുന്ന ഉന്നതനിലവാരമുള്ള കുടകളാണു നൽകുന്നത്. 

മുനിസിപ്പാലിറ്റി ജീവനക്കാരാണു കുടവിതരണത്തിനു നേതൃത്വം നൽകുന്നതെന്നു പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി ഉമർ അഹമ്മദ് അൽ മർറി പറഞ്ഞു. ഏതാനും ദിവസം കൂടി ഇതു തുടരും. കുടനൽകുന്ന കാര്യത്തിൽ ആരോടും വിവേചനമില്ല. പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ടു മുനിസിപ്പാലിറ്റി സ്വീകരിക്കുന്ന നടപടികളുടെ ഭാഗമാണിതെന്നും വ്യക്‌തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.