Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായിൽ മരിച്ച നഴ്സിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി

Santhi

ചങ്ങനാശേരി ∙ ദുബായിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ നഴ്സിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. പായിപ്പാട് മുണ്ടുകോട്ടാൽ കോട്ടപ്പുഴയ്ക്കൽ ശാന്തി തോമസിനെ(30) ശനിയാഴ്ച രാത്രിയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇവരുടെ ഭർത്താവും മറ്റ് ബന്ധുക്കളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ടുള്ള പൊലീസ് പരിശോധനാ ഫലം ഇന്ന് ലഭ്യമാകും. ഇതിന്റെ അടിസ്ഥാനത്തിലാകും മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടികൾ ആരംഭിക്കുകയുള്ളു എന്നാണ് ലഭിക്കുന്ന വിവരം. അസ്വാഭാവിക മരണമായതിനാലാണ് അന്വേഷണം വൈകുന്നത്. 

മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ നേരത്തേ ആരോപിച്ചിരുന്നു. കൊടിക്കുന്നിൽ സുരേഷ് എംപി ഉൾപ്പെടെയുള്ളവർ പായിപ്പാട്ടുള്ള ശാന്തിയുടെ വീട്ടിൽ എത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.