Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായിൽ 3000 കോടിയുടെ മാലിന്യസംസ്‌കരണ പദ്ധതി

waste

ദുബായ് ∙ ഭാവിയിലെ വികസന സംരംഭങ്ങൾക്ക് അനുബന്ധമായി മലിനജല നിർഗമനത്തിനും സംസ്‌കരണത്തിനും ദുബായിൽ വൻപദ്ധതി. 2025 ആകുന്നതോടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക് 3000 കോടി ദിർഹമാണു പ്രാരംഭ ചെലവ് കണക്കാക്കുന്നത്. 2019 ൽ നിർമാണം തുടങ്ങുമെന്നു പ്രതീക്ഷിക്കുന്ന പദ്ധതി ആറുവർഷം കൊണ്ടു രണ്ടു ഘട്ടമായാണു പൂർത്തിയാക്കുക.

ആദ്യഘട്ടം ദെയ്‌റയിലും രണ്ടാംഘട്ടം ബർദുബായിലുമാകും തുടങ്ങുക. ആഴത്തിലുള്ള അഴുക്കുചാൽ പദ്ധതിയോടനുബന്ധിച്ചു മലിനജലം സംസ്‌കരിച്ചു പുനരുപയോഗിക്കാനും മാലിന്യം ശാസ്‌ത്രീയ രീതിയിൽ സംസ്‌കരിക്കാനും വിപുല സംവിധാനങ്ങളുണ്ടാകും. പരിസ്‌ഥിതി സൗഹൃദ പദ്ധതി ഹരിതവൽക്കരണത്തിനു വേരോട്ടമേകാനും സഹായകമാകും. ദീർഘകാലാടിസ്‌ഥാനത്തിലുള്ള മെഗാപദ്ധതികൾക്ക് അനുബന്ധമായി അടിസ്‌ഥാനസൗകര്യ വികസന മേഖലയും ഒരുങ്ങേണ്ടതുണ്ടെന്ന് മുനിസിപ്പാലിറ്റി ഡയറക്‌ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത പറഞ്ഞു.

വിവിധ ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന പദ്ധതിയുടെ ഏകദേശ രൂപരേഖ കൺസൽറ്റൻസി പൂർത്തിയാക്കി. സാങ്കേതിക സമിതിയുടെ അനുമതി കൂടി ലഭിച്ചശേഷം അന്തിമ രൂപരേഖ തയാറാക്കും. മലിനജല നിർഗമന–സംസ്‌കരണ പദ്ധതികളുടെ അറ്റകുറ്റപ്പണിക്ക് ലക്ഷക്കണക്കിനു ദിർഹം ചെലവു വരുന്നുണ്ട്. പുതിയ പദ്ധതി ഇതൊഴിവാക്കുമെന്നു മാത്രമല്ല, വൻതോതിൽ ജലം സംഭരിക്കാനും സഹായിക്കും. ഇതു സംസ്‌കരിച്ച് ജലസേചനപദ്ധതികൾക്ക് ഉപയോഗപ്പെടുത്താം. ഹരിതമേഖലകളുടെ വളർച്ചയ്‌ക്ക് ഇതു സഹായകമാകും. പലതലങ്ങളിലാണു നേട്ടമുണ്ടാകുകയെന്നും ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.