Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശത്തുനിന്ന് മൃതദേഹം കൊണ്ടുവരാന്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല

dead-body

കരിപ്പൂർ: പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചു. കരിപ്പൂരില്‍ ഹെല്‍ത്ത് സര്‍വീസ് തുടങ്ങിയപ്പോള്‍ നേരത്തേ ഉണ്ടായിരുന്ന മാര്‍ഗരേഖ എല്ലാ എയര്‍ലൈനുകള്‍ക്കും നല്‍കുകയാണ് ചെയ്തത്.

നാല്‍പ്പത്തെട്ടുമണിക്കൂര്‍ മുന്‍പ് വിവരം അറിയിക്കണമെന്നത് രാജ്യാന്തര ആരോഗ്യമാനദണ്ഡമാണ്. മൃതദേഹങ്ങള്‍ കയറ്റിവിടാന്‍ ഇത്രയും സമയം വേണം എന്നല്ല അതിനര്‍ഥം. എംബസിയില്‍ നിന്ന് എന്‍ഒസി കിട്ടിയാല്‍ ഏതുസമയത്തും അനുമതി ലഭ്യമാക്കുമെന്നും എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍ മുഹമ്മദ് ജലാലുദീന്‍ പറഞ്ഞു. 

പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതു സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുമെന്ന് കരിപ്പൂര്‍ വിമാനത്താവള അധികൃതര്‍ പ്രവാസി സംഘടനകള്‍ക്ക് ഉറപ്പ് നല്‍കി. കരിപ്പൂരിലെത്തിയ വിവിധ പ്രവാസി സംഘടനാ പ്രതികളുമായി വിമാനത്താവള അധികൃതര്‍ കൂടിക്കാഴ്ച നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.