Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

387 കോടിക്കു സ്വകാര്യ ജെറ്റ് സ്വന്തമാക്കി പ്രവാസി മലയാളി വ്യവസായ സ്ഥാപനം

private-jet

സ്വകാര്യ ജെറ്റ് വിമാനം സ്വന്തമാക്കി ഒരു പ്രവാസി മലയാളി വ്യവസായ സ്ഥാപനം കൂടി. ദുബായ് കേന്ദ്രമാക്കി വ്യോമയാന മേഖലയിൽത്തന്നെ പ്രവർത്തിക്കുന്ന ടൈറ്റൻ ഏവിയേഷൻ ആണു ബൊംബാർഡിയർ കമ്പനിയുടെ ഗ്ലോബൽ 6000 വിമാനം വാങ്ങിയിരിക്കുന്നത്. അബുദാബിയിലെ അൽ ബതീൻ വിമാനത്താവളമാണ് ബേസ് സ്റ്റേഷൻ.

മൂന്നു കാബിനുകളിലായി 15 സീറ്റുകളുണ്ട് വിമാനത്തിൽ. നാലു ജീവനക്കാർക്കും സഞ്ചരിക്കാം. ഹൈസ്പീഡ് കമ്യൂണിക്കേഷൻ സംവിധാനങ്ങളും ഏറ്റവും നൂതനമായ എന്റർടെയ്ൻമെന്റ് സംവിധാനങ്ങളും വിമാനത്തിലുണ്ട്. വിഷൻ ഫ്ലൈറ്റ് ഡെക്ക്, ഹെഡ്സ് അപ് ഡിസ്പ്ലേ, സിന്തറ്റിക് വിഷൻ സംവിധാനങ്ങൾ അടങ്ങിയതാണു വിമാനം.

51,000 അടി വരെ ഉയരത്തിലും 564 മൈൽ വേഗത്തിലും 12 മണിക്കൂർ വരെയും   തുടർച്ചയായി പറക്കാൻ കഴിയും. 6476 അടി നീളമുള്ള റൺവേയിൽ നിന്നും പറന്നുയരാനും 2670 അടി നീളമുള്ള റൺവേയിൽ ഇറങ്ങുന്നതിനും കഴിയും. 48 അടി നീളവും എട്ട് അടി വീതിയും ആറടി ഉയരവുമുള്ളതാണ് വിമാനത്തിന്റെ കാബിൻ.

ഏകദേശം 387 കോടി രൂപയാണ് വിമാനത്തിന് വില വരുന്നത്. ഒരു മണിക്കൂർ പറക്കുന്നതിന് ഏകദേശ ചെലവ് 5.5 ലക്ഷം രൂപയാണ്. 

2004ൽ ആണ് ടൈറ്റൻ ഏവിയേഷൻ സ്ഥാപിതമായത്. ഇന്ത്യ, യുഎഇ എന്നിവയ്ക്കു പുറമെ ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലും അസോഷ്യേറ്റ് ഓഫിസുകളുണ്ട്. ചാർട്ടർ വിമാന സേവനം, വിമാനങ്ങളുടെ വിൽപന, പാട്ടത്തിനു നൽകൽ, വ്യോമഗതാഗത മാനേജുമെന്റ്, ഏവിയേഷൻ കൺസൽറ്റൻസി തുടങ്ങിയവയാണ് പ്രധാന സേവനങ്ങൾ.

ഗ്ലോബൽ 5000, ലെഗസി 650, ഹാക്കർ, ഫിനോം 100 തുടങ്ങി പത്തോളം വിമാനങ്ങളും മൂന്നു ഹെലികോപ്‍ടറുകളും ടൈറ്റൻ ഏവിയേഷൻ ചാർട്ടർ സർവീസുകൾക്കായി ലഭ്യമാക്കുന്നുണ്ട്. പുതിയ വിമാനം സ്വകാര്യ ആവശ്യങ്ങൾക്കും കമ്പനി കാര്യങ്ങൾക്കും മാത്രമായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ടൈറ്റൻ ഏവിയേഷൻ മാനേജിങ് ഡയറക്ടർ സക്കീർ സി. ഷെയ്ക് അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.