Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൃതദേഹം കൊണ്ടുപോകുന്നതിലെ ചൂഷണം: മന്ത്രി വി.കെ.സിങ്ങിന് നിവേദനം നൽകി

asraff-singh അഷ്റഫ് താമരശ്ശേരിയും സംഘവും മന്ത്രി വി.കെ.സിങ്ങിന് നിവേദനം നൽകുന്നു.

ദുബായ്∙  യുഎഇയിൽ  മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ചൂഷണം നടത്തുന്ന ഇന്ത്യൻ വിമാനക്കമ്പനികളുടെയും മരിച്ചവർക്കുള്ള നഷ്ട പരിഹാരം തട്ടിയെടുക്കുന്ന ഇടനിലക്കാർക്കെതിരെയും നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ. സിങ്ങിന് നിവേദനം നൽകി. 

വിഷയത്തിന്റെ  പ്രാധാന്യം കണക്കിലെടുത്തു ഉടൻ അടിയന്തര നടപടി കൈക്കൊള്ളും എന്ന് മന്ത്രി ഉറപ്പു നൽകി. ബിജെപി ദേശീയ നേതാക്കളായ രാംകി, അഡ്വ. ടി.ഒ. നൗഷാദ്, ചലച്ചിത്ര സംവിധായകൻ റോബിൻ തിരുമല, സുപ്രീം കോടതി അഭിഭാഷകൻ സുരേഷ് സിങ് എന്നിവരാണ് സംഘാംഗങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.