Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺകുട്ടികളുടെ ക്ഷേമത്തിന് ദ് ഗേൾ ചൈൽഡ് ഫണ്ട്

sheka-jawheer

ഷാർജ ∙ ലോകമെങ്ങുമുള്ള പെൺകുട്ടികളുടെ ക്ഷേമം ഉറപ്പുവരുത്താനും വെല്ലുവിളികൾ നേരിടാനും ദ് ബിഗ് ഹാർട് ഫൗണ്ടേഷൻ (ടിബിഎച്ച്‌എഫ്) ചെയർപഴ്‌സൻ ഷെയ്‌ഖ ജവാഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിൽ ‘ദ് ഗേൾ ചൈൽഡ് ഫണ്ട്’ പദ്ധതി തുടങ്ങി.

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്‌ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പത്നിയാണ് ഷെയ്‌ഖ ജവാഹർ. മധ്യപൂർവദേശം, ഉത്തരാഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള പദ്ധതി വനിതാക്ഷേമം ഉറപ്പുവരുത്താൻ ലക്ഷ്യമിടുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം, സുരക്ഷ, സാമൂഹികമായും മാനസികവുമായ പിന്തുണ എന്നിവ ഉറപ്പുവരുത്താൻ വിവിധതലങ്ങളിൽ ബൃഹത്തായ പദ്ധതികൾ ആവിഷ്‌കരിക്കും. ഇതിനായി വിവിധ മേഖലകൾ കേന്ദ്രീകരിച്ചു സാമൂഹിക ബോധവൽകരണവും ധനസമാഹരണവും നടത്തും.

പെൺകുഞ്ഞുങ്ങൾക്കും എല്ലാ അവകാശവുണ്ടെന്നു സമൂഹത്തെ ബോധ്യപ്പെടുത്തുകയും അവകാശസംരക്ഷണത്തിനായി കർമപദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യും. ബാല്യവിവാഹം, ബാലവേല എന്നിവയും ചൂഷണത്തിനായി കുട്ടികളെ കടത്തുന്നതും തടയും. സർക്കാർ തലത്തിലും മറ്റും പെൺകുട്ടികളുടെ ക്ഷേമം ഉറപ്പുവരാത്താനുള്ള നയപരിപാടികൾ ആവിഷ്‌കരിക്കാൻ മുൻകയ്യെടുക്കും. പെൺകുട്ടികൾ പലവിധത്തിൽ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം കുടുംബങ്ങളുടെ മാത്രമല്ല, സമൂഹത്തിന്റെയും കെട്ടുറപ്പിനെ ബാധിക്കുകയും ഗുരുതര പ്രത്യാഘാതങ്ങൾക്കു വഴിവയ്‌ക്കുകയും ചെയ്യുന്നതായി ഷെയ്‌ഖ ജവാഹർ പറഞ്ഞു. പെൺകുട്ടികൾക്കു സ്‌നേഹവും കരുതലും ഉറപ്പാക്കണം.

ശക്‌തമായ സാമൂഹികബന്ധങ്ങൾക്കു വനിതകൾ വഹിക്കുന്ന പങ്ക് വലുതാണെന്നു തിരിച്ചറിയണം. ഇന്നത്തെ പെൺകുഞ്ഞുങ്ങൾ നാളത്തെ അമ്മമാരാണ്. കുടുംബത്തിന്റെ നട്ടെല്ലായ അമ്മമാരാണ് മെച്ചപ്പെട്ട സമൂഹത്തെ വാർത്തെടുക്കുന്നത്. പെൺകുട്ടികൾക്കു നീതി നിഷേധിക്കുന്നതു മൂല്യബോധമുള്ള സമൂഹത്തിന്റെ തകർച്ചയ്‌ക്കാണു വഴിയൊരുക്കുക. ലോകത്തു പൊതുവെ പെൺകുട്ടികൾക്ക് അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. മികച്ച അധ്യാപകർ, നഴ്‌സുമാർ, ഡോക്‌ടർമാർ, എൻജിനീയർമാർ, നേതാക്കൾ എന്നീ നിലകളിൽ വനിതകൾ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പെൺകുട്ടികൾക്കു വിദ്യാഭ്യാസം നിഷേധിക്കുന്നതു സാമൂഹിക ദുരന്തമാണെന്നും ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.