Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യക്കടത്ത്: ഇരകളിൽ ഏറെയും പെൺകുട്ടികൾ

jail

ചൂഷണത്തിനും മറ്റുമായുള്ള മനുഷ്യക്കടത്തിന് ഇരകളാകുന്നതിൽ 70 ശതമാനവും പെൺകുട്ടികളാണെന്നു യുഎൻ റിപ്പോർട്ട്. ലോകത്ത് 70 കോടിയോളം പെൺകുട്ടികൾ 18 വയസ്സിനു മുൻപ് വിവാഹിതരാകുന്നു. ഈ നില തുടർന്നാൽ 2030 ആകുമ്പോഴേക്കും എണ്ണം 95 കോടിയായി ഉയരും.

മേഖലാ, രാജ്യാന്തര തലത്തിൽ വിവിധ ഏജൻസികളുമായും സംഘടനകളുമായും സഹകരിച്ച് ദ് ഗേൾ ചൈൽഡ് ഫണ്ട് പദ്ധതിയിലൂടെ വനിതാശാക്‌തീകരണം യാഥാർഥ്യമാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. അഭയാർഥി കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാനുള്ള പദ്ധതികളും ഷെയ്‌ഖ ജവാഹറിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ അഭയാർഥികളായി കഴിയുന്ന കുട്ടികളുടെ പേരും വിശദാംശങ്ങളും റജിസ്‌റ്റർ ചെയ്‌ത്‌ കൃത്യമായ എണ്ണം നിർണയിക്കാനുള്ള സംരംഭമാണിത്.

ക്ഷേമപദ്ധതികൾ എല്ലാവർക്കും ലഭ്യമാക്കാനും ഭാവിയിൽ രക്ഷിതാക്കളും ബന്ധുക്കളുമായി പുനഃസമാഗമത്തിന് അവസരമൊരുങ്ങാനും ഇതുവഴി കഴിയും. മധ്യപൂർവദേശത്ത് ആയിരക്കണക്കിനു കുട്ടികളാണ് അഭയാർഥികളായി കഴിയുന്നത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക, രോഗവും പട്ടിണിയും ഇല്ലാതാക്കുക, തീവ്രവാദികളുടെ ചാവേറുകളായി മാറുന്ന സാഹചര്യം ഒഴിവാക്കുക എന്നിവയ്‌ക്കായി ഇതിനകം പല കാരുണ്യപദ്ധതികളും നടപ്പാക്കിവരികയാണ്.

‘ഷാർജ പ്രിൻസിപ്പിൾസ്’ എന്ന പ്രമേയത്തെ അടിസ്‌ഥാനമാക്കിയുള്ള കുടക്കീഴിൽ കാരുണ്യപദ്ധതികൾ ഏകോപിപ്പിക്കുന്നു. ലബനൻ, ജോർദാൻ, തുർക്കി, ഇറാഖ്, ഈജിപ്‌ത് എന്നിവിടങ്ങളിൽ 32 ലക്ഷത്തിലേറെ സിറിയൻ കുട്ടികൾ ഉള്ളതായാണു യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മിഷണർ ഫൊർ റഫ്യൂജീസ് റിപ്പോർട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.