Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോളറ പടരുന്നു; ഇരകൾ കുട്ടികൾ

yemen-colora

ദുബായ് ∙ യെമനിൽ പടർന്നുപിടിക്കുന്ന കോളറയ്‌ക്ക് ഏറ്റവും കൂടുതൽ ഇരകളാകുന്നതു കുട്ടികളാണെന്ന് യുനിസെഫ്. പലമേഖലകളിലും സഹായമെത്തിക്കാൻ കഴിയാത്ത സാഹചര്യമുള്ളത് സ്‌ഥിതിഗതികൾ സങ്കീർണമാക്കുന്നു. ആരോഗ്യമേഖലയിൽ അടിയന്തര സഹായമെത്തിയില്ലെങ്കിൽ കൂടുതൽ മരണങ്ങൾക്കു വഴിവയ്‌ക്കുമെന്നും ചൂണ്ടിക്കാട്ടി.

കഴിഞ്ഞമാസം 124,000 കോളറ കേസുകളാണു റിപ്പോർട്ട് ചെയ്‌തത്. ഇതിൽ പകുതിയിലേറെയും കുട്ടികളാണ്. പോഷകാഹാരക്കുറവും ആരോഗ്യനില വഷളാക്കുന്നു. സംഘർഷം നിലനിൽക്കുന്നതിനാൽ സഹായം ലഭ്യമാക്കുന്നതിനോ ശുചീകരണപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനോ തടസ്സങ്ങളേറെയാണ്.

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മാസങ്ങളായി വേതനം ലഭ്യമാക്കാത്ത സാഹചര്യവുമുണ്ട്. രോഗികളുടെ ആധിക്യം മൂലം ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റിയതായും റിപ്പോർട്ടുണ്ട്. യുഎൻ നേതൃത്വത്തിൽ 67 ടൺ മരുന്ന് എത്തിച്ചെങ്കിലും തികയുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.