Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോട്ടംതൊഴിലാളികൾക്ക് ഇഫ്താർ കിറ്റുകളുമായി പരിസ്ഥിതി വകുപ്പ്

ifthar-kit ദുബായ് മുനിസിപ്പാലിറ്റിയുടെ പരിസ്ഥിതി വകുപ്പ് അൽ അവീർ മേഖലയിൽ തോട്ടം തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് വിതരണം ചെയ്തപ്പോൾ.

ദുബായ് ∙ മുനിസിപ്പാലിറ്റിയുടെ പരിസ്ഥിതി വകുപ്പ് അൽ അവീർ മേഖലയിൽ തോട്ടംതൊഴിലാളികൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. വകുപ്പ് ഡയറക്ടർ ആലിയ അൽ ഹർമൂദി നേതൃത്വം നൽകി. പുനരുപയോഗിക്കാവുന്നതായ പരിസ്ഥിതി സൗഹൃദ സഞ്ചികളിലാണ് ഇഫ്താർ കിറ്റ് വിതരണം ചെയ്തത്.

മർഹബ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ് കമ്പനി, അൽ മറായി തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരുന്നു ഇഫ്താർ വിതരണം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്ത ദാനവർഷത്തിന്റെയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണു സേവനത്തിന്റെ സംസ്കാരം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇഫ്താർ കിറ്റ് വിതരണം നടത്തിയത്.

മുനിസിപ്പാലിറ്റിയുടെ സാമൂഹിക ഉത്തരവാദിത്തവും ദാനവർഷമായി ആചരിക്കാൻ ആഹ്വാനം ചെയ്ത നേതൃത്വത്തിന്റെ ദർശനവുമാണ് ഈ പ്രവർത്തനത്തിൽ പ്രതിഫലിക്കുന്നത്. ദാനവർഷം ആരംഭിച്ചതു മുതൽ മുനിസിപ്പാലിറ്റി ഒട്ടേറെ സേവന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. മാതാപിതാക്കളിൽനിന്നും പൂർവപിതാക്കളിൽനിന്നും ലഭിച്ച സേവനത്തിന്റെ സംസ്കാരം പ്രചരിപ്പിക്കുന്നതിന്റെ വഴികൂടിയാണിത്. യുവാക്കളിലും കുട്ടികളിലും ഈ സംസ്കാരം ദിനചര്യയാക്കി മാറ്റാനാണു ശ്രമമെന്നും ആലിയ അൽ ഹർമൂദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.