Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരണകര്‍ത്താക്കൾ സങ്കുചിത ദേശീയതയും തീവ്രവര്‍ഗീയതയും വെടിയണം: പി.കെ. കുഞ്ഞാലിക്കുട്ടി

dubai-kmcc-global-indian-summit ദുബായ് കെഎംസിസി സംഘടിപ്പിച്ച ഗ്ലോബല്‍ ഇന്ത്യന്‍ സമ്മിറ്റില്‍ ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ പ്രസംഗിക്കുന്നു.

ദുബായ് ∙ രാജ്യപുരോഗതിക്ക് വിലങ്ങുതടിയാകുന്ന സങ്കുചിത ദേശീയതയും തീവ്രവര്‍ഗീയതയും ഭരണകര്‍ത്താക്കൾ വെടിയണമെന്നും മതേതരത്വം തകരാതെ നോക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയും നിയുക്ത എംപിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദുബായ് കെഎംസിസി സംഘടിപ്പിച്ച ഗ്ലോബല്‍ ഇന്ത്യന്‍ സമ്മിറ്റില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നാമെല്ലാം ഇന്ത്യക്കാരാണെന്ന ബോധമുണ്ടാവണം. ഒട്ടേറെ ജാതികളും ഉപജാതികളും മതങ്ങളും സംസ്‌കാരങ്ങളും പലവിധ വേഷഭൂഷാധികളും നിലനില്‍ക്കുന്ന, വിവിധ നിറത്തിലും തരത്തിലും കോലത്തിലുമുള്ള കോടിക്കണക്കില്‍ ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യയില്‍ എല്ലാവരും ഒന്നാണെന്ന ചിന്തയുണ്ടാവണം. നിര്‍ഭാഗ്യവശാല്‍ ഛിദ്രശക്തികള്‍ ഇന്ത്യയെ തങ്ങളുടെ മാത്രം രാജ്യമാണെന്ന തെറ്റായ ആശയം പ്രചരിപ്പിക്കുന്നു. ഭരണഘടന വിഭാവനം ചെയ്ത നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തിലധിഷ്ഠിതമായ ഇന്ത്യയുടെ കരുത്തിനെ ഇല്ലാതാക്കാന്‍ കഠിന പരിശ്രമത്തിലാണിവര്‍. ഈ രാഷ്ട്രീയ മുതലെടുപ്പിലേര്‍പ്പട്ടവരെ തടയാനുള്ള ഭഗീരഥ പ്രയത്‌നം അനിവാര്യമാണ്-  കുഞ്ഞാലിക്കുട്ടി പറഞ്ഞു.    

പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. കോണ്‍സല്‍ ജനറല്‍ വിപുൽ, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, തമിഴ്‌നാട് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ കെ.എ.എം. അബൂബക്കര്‍ , എ.പി ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ എന്നിവർ പ്രസംഗിച്ചു.  കോണ്‍സല്‍ ജനറല്‍ വിപുൽ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.