Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യാന്തര യാത്രക്കാർ: വീണ്ടും ഒന്നാമതായി ദുബായ് വിമാനത്താവളം

dubai-international-airport

ദുബായ്∙ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ദുബായ് വിമാനത്താവളം ഇത്തവണയും ആഗോള തലത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി. 8.3 കോടി യാത്രക്കാരാണു കഴിഞ്ഞ വർഷം ദുബായ് രാജ്യാന്തര വിമാനത്താവളം വഴി കടന്നുപോയത്. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ 7.2 % വർധനയും ദുബായ് രേഖപ്പെടുത്തി.

ലണ്ടൻ ഹീത്രൂ വിമാനത്താവളമാണു രണ്ടാം സ്ഥാനത്ത്. എന്നാൽ, മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനത്താണു ദുബായ്. ഒന്നാം സ്ഥാനം അറ്റ്ലാന്റ–ഹാർട്സ്ഫീൽഡ്–ജാക്സൻ വിമാനത്താവളത്തിനാണ്. 10.4 കോടിയിലേറെ യാത്രക്കാരാണ് ഈ വിമാനത്താവളം ഉപയോഗിച്ചത്. 9.4 കോടി യാത്രക്കാരുമായി രണ്ടാം സ്ഥാനത്ത് ബെയ്ജിങ് വിമാനത്താവളമാണ്. ലോസ് ആഞ്ചലസ് വിമാനത്താവളമാണു നാലാം സ്ഥാനത്ത്. കാർഗോ നീക്കത്തിൽ അഞ്ചാം സ്ഥാനത്താണ് ദുബായ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.