Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നുവയസുകാരന്റെ ഒാർമകളിൽ തെളിയുന്നത് ലോക രാജ്യങ്ങൾ

amish-01 ആമിഷ് ആഷിഖ്

അബുദാബി∙ മലയാളി കുടുംബത്തിലെ മൂന്നുവയസുകാരൻ ​ഓര്‍മശക്തി കൊണ്ട് ​ മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്നു. അബുദാബിയിൽ ജോലി ചെയ്യുന്ന​ മലപ്പുറം തിരൂർ സ്വദേശി​ ആഷിഖ്–ഹൈഫ ദമ്പതികളുടെ ഇളയമകൻ ​ആമിഷ് ആഷിഖ് ആണ്​ ​വിവിധ ലോകരാജ്യങ്ങളുടെ​യും അവയുടെ തലസ്ഥാനങ്ങളുടെയും​ പേരുകള്‍​ മനഃപാഠമാക്കി ഉരുവിടുന്ന കൊച്ചു മിടുക്കന്‍.

​വീട്ടിലെത്തുന്ന അതിഥികൾക്ക് മുൻപില്‍ പൊതുവിജ്ഞാന​ത്തിൻ്റെ വിസ്മയലോകം തുറന്ന് ആമിഷ് ഏവരുടെയും മനംകവരുന്നു. ​ ​ഉച്ചരിക്കാവുന്നതിലും കടുപ്പമാണ് ഇതില്‍ പല പേരുകളും. ​ചെറിയ രീതിയിലുള്ള​ കണക്കുകളും ഖു​ർആനിലെ ​പല ​സൂക്തങ്ങ​ളും ഈ മിടുക്കന് മന​പ്പാഠമാണ്.​​​​ ഒഴിവു സമയം കിട്ടിയാല്‍ ​ചേട്ടൻ ഡാനിഷിനോടൊപ്പം ​കളിക്കാനോടുന്ന ​കുഞ്ഞനിയന്​ പാര്‍ക്കിലും മൃഗശാലകളിലും പോകാ​നും​ഏറെ ഇ​ഷ്ടം തന്നെ.

amish-family-01

മൃഗങ്ങളുടെ പേരും മറ്റു വിശദാംശങ്ങളും ​പഠിച്ചെടുക്കാനാണ് ആമിഷിന് ഏറെ താത്പര്യം​. മാതാപിതാക്കളാണ് ആമിഷിന് ഈ​ ​അറിവുകള്‍ പകര്‍ന്നു നല്‍കുന്നത്.​ ​അച്ഛനും അമ്മയും ചേട്ടന്‍ ഡാനിഷിനെ പഠിപ്പിക്കുന്നത് കേട്ട് പഠിക്കുകയായിരുന്നു. ആമിഷിന്‍റെ താല്‍പര്യം തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ പ്രോല്‍സാഹനവുമായി ഒപ്പം നിന്നു.​ ഇനി കൂടുതൽ അറിവുകൾ സ്വന്തമാക്കുകയാണ് മകൻ്റെ ലക്ഷ്യമെന്ന് ആഷിഖ് പറയുന്നു.​



Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.