Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഹാപ്പി'യായി രാജ്യാന്തര സന്തോഷദിനാഘോഷം

Lootah-cuts-Happiness-Day-Cake രാജ്യാന്തര സന്തോഷ ദിനം ദുബായ് മുനിസിപാസലിറ്റിയിൽ ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ദുബായ് ​∙ രാജ്യം രാജ്യാന്തര സന്തോഷദിനം ആഘോഷിച്ചു. വിവിധ സർക്കാർ, സർക്കാരേതര വകുപ്പുകൾ തുടങ്ങിയവ ആഘോഷത്തിൽ പങ്കുകൊണ്ടു. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശാനുസരണമാണ് സന്തോഷദിനാഘോഷം.

Happiness-Day-airport ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് മധുരം നൽകുന്നു.

ദുബായ് മുനിസിപാലിറ്റിയിൽ ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത ഭീമൻ കേക്ക് മുറിച്ചു. വിവിധ വിഭാഗങ്ങളിലെ ഡയറക്ടർമാർ, മറ്റു ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു. സന്തോഷം പടർത്തുന്ന സമ്മാനങ്ങളും വിതരണം  ചെയ്തു. ജീവിതത്തിൽ സന്തോഷത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു പരിപാടികൾ. എല്ലാ പ്രവൃത്തികളിലും ചിരിക്കുന്ന മുഖം പ്രകടമാകുന്ന ലോകത്തെ ആദ്യത്തെ നഗരമാണ് ദുബായ്.

ലോകത്തെ ഏറ്റവും സന്തോഷമുള്ള ഇരുപത്തിയെട്ടാമത്തെയും അറബ് ലോകത്തെ ഒന്നാമത്തെയും രാജ്യമായി യുഎഇ തിരഞ്ഞെടുക്കപ്പെട്ടതായി 2016 ലെ യുഎൻ വേൾഡ് ഹാപ്പിനസ് റിപോർട്ടിൽ പറഞ്ഞിരുന്നു. 156 രാജ്യങ്ങളിൽ ഡെന്മാർക്കാണ് ഒന്നാം സ്ഥാനത്ത്.

സന്തോഷദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് കപ്പ് കേക്കുകൾ, ചോക്കലേറ്റ്,  വിതരണം ചെയ്തു. റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ), സാമ്പത്തിക, ആഭ്യാന്തര മന്ത്രാലയങ്ങൾ തുടങ്ങിയവയും വിവിധ പരിപാടികളോടെ സന്തോഷദിനം ആഘോഷിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.