Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാര്‍ജയില്‍ മലയാളി വിദ്യാർഥിനി കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ

aswathi-sharjah2 അശ്വതി

ഷാർജ∙ മലയാളി വിദ്യാര്‍ഥിനിയെ ഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂര്‍ ചാലക്കുടി അന്നമനട സ്വദേശി മേനോക്കില്‍ അജയ കുമാറിന്‍റെ മകള്‍ അശ്വതി(16)യാണ് മരിച്ചത്.

മജാസ് ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിൽ തിങ്കൾ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഏഴാം നിലയിലെ ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്നാണ് കുട്ടി താഴെ വീണതെന്ന് കരുതുന്നു. തൽക്ഷണം മരിച്ചു. സംഭവ സമയത്ത് ഫ്ലാറ്റിൽ മാതാപിതാക്കളുണ്ടായിരുന്നു.

ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ അശ്വതിക്ക് ബുധനാഴ്ച പ്ലസ് വൺ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് സംഭവം. ഷാര്‍ജ കുവൈത്ത് ആശുപത്രിയിലെത്തിച്ച മൃതദേഹം കൂടുതല്‍ അന്വേഷണത്തിനായി ഫോറന്‍സിക് ലാബിലേക്ക് മാറ്റി. ശ്രീകലയാണ് മാതാവ്. ഏക സഹോദരൻ അരവിന്ദ് ഷാർജ ഇന്ത്യൻ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.