Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാദിഖ് കാവിലിന് ഗിഫ സാഹിത്യ പുരസ്കാരം

sadiq-kavil-award സാദിഖ് കാവിൽ

ദുബായ്∙  ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകരുടെ പുസ്തകങ്ങൾക്കുള്ള ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷ(ഗിഫ)ന്റെ പ്രഥമ  സാഹിത്യ പുരസ്കാരം മനോരമ ഒാൺലൈൻ ഗൾഫ് കറസ്പോണ്ടന്റ് സാദിഖ് കാവിലിന്റെ ഔട് പാസ് എന്ന നോവലിന്.

മാതൃഭൂമി ദുബായ് ബ്യൂറോ ചീഫ് പി.പി ശശീന്ദ്രന്‍ (ഈന്തപ്പനച്ചോട്ടില്‍–ലേഖനം), സിറാജ് ദിനപത്രം എഡിറ്റർ ഇൻ ചാർജ് കെ.എം. അബ്ബാസ് (ദേര, കഥകള്‍), ജിദ്ദയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ്  ലേഖകരായ രമേശ് അരൂര്‍ (പരേതന്‍ താമസിക്കുന്ന വീട്),  മുഹമ്മദ് അഷ്‌റഫ് (മല്‍ബു കഥകള്‍), ടി. സാലിം (ലോങ്പാസ്) എന്നിവരെയും അവാർഡിന് തിരഞ്ഞെടുത്തതായി ചെയര്‍മാന്‍ പ്രഫ. അബ്ദുല്‍ അലി, ചീഫ് കോ ഒാര്‍ഡിനേറ്റര്‍ അമാനുല്ല വടക്കാങ്ങര എന്നിവർ പറഞ്ഞു.

കാസര്‍കോട് സ്വദേശിയായ സാദിഖ് കാവില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി മനോരമ ഓണ്‍ലൈനിൽ ജോലി ചെയ്യുന്നു. തുടർച്ചയായി മൂന്ന് പതിറ്റാണ്ടിലേറെ ഗൾഫിൽ അരക്ഷിത ജീവിതം നയിച്ച കുഞ്ഞാച്ച എന്നയാളുടെ കഥയാണ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഔട് പാസിന്റെ പ്രമേയം. ജീവിതത്തിന്റെ നല്ലൊരു ഭാഗം (ഗള്‍ഫ് അനുഭവക്കുറിപ്പുകള്‍), കന്യപ്പാറയിലെ പെണ്‍കുട്ടി(നോവലെറ്റ്), പ്രിയ സുഹൃത്തിന്(കഥകള്‍) എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പിഎസ്എംഒ കോളജ് മലയാള വകുപ്പ് മുന്‍ തലവൻ പ്രഫ. അലവിക്കുട്ടി, അരീക്കോട് സുല്ലമുസ്സലാമിലെ മലയാളം അസി. പ്രഫ.‌ ഡോ. അസ്ഗര്‍ അലി,  പിഎസ്എംഒ കോളജ് മലയാള വകുപ്പ് തലവൻ ഡോ. ബാബുരാജന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. മേയിൽ ദോഹയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.