Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടൽപ്പശുക്കളുടെ സംരക്ഷണത്തിന് രാജ്യാന്തര കൂട്ടായ്‌മ

dugong

ദുബായ് ∙ വംശനാശഭീഷണി നേരിടുന്ന കടൽപ്പശുക്കളുടെ സംരക്ഷണത്തിന് യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കർമപരിപാടികൾ നടപ്പാക്കുന്നു. അബുദാബിയിൽ നടന്ന സമ്മേളനത്തിൽ ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു. കടൽപ്പശുക്കളുടെ ആവാസകേന്ദ്രങ്ങൾ സംരക്ഷിക്കുകയും സമുദ്ര മലിനീകരണം ഒഴിവാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്‌തു നടപ്പാക്കുകയും ചെയ്യും. കടൽപ്പായൽ, ബോട്ടുകളുടെ ഇന്ധനച്ചോർച്ച, ആഴക്കടലോളം എത്തുന്ന മൽസ്യബന്ധന വലകൾ തുടങ്ങിയവയാണു മുഖ്യ ഭീഷണികൾ. ആഫ്രിക്കൻ തീരങ്ങൾ, ദക്ഷിണപൂർവേഷ്യൻ ദ്വീപുകൾ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് കടൽപ്പശുക്കളെ കൂടുതൽ കണ്ടുവരുന്നത്.

23 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ക്ലാസുകളും ശിൽപശാലകളും ഉണ്ടായിരുന്നു. സ്വകാര്യമേഖലയുടെ കൂടി പങ്കാളിത്തത്തോടെ ഗവേഷണ പരിപാടികൾ ഊർജിതമാക്കാനും തീരുമാനിച്ചു. കടലാമകളുടേതുൾപ്പെടെയുള്ള സംരക്ഷണത്തിന് യുഎഇ വിപുലമായ പ്രവർത്തനങ്ങളാണു നടത്തിവരുന്നത്.

അബുദാബി സാദിയാത് ദ്വീപ്, ഖോർകൽബ കണ്ടൽമേഖല എന്നിവിടങ്ങളിൽ കടലാമകൾ കൂടുതലായി എത്തിത്തുടങ്ങി. ലോകത്ത് വൻതോതിൽ വംശനാശഭീഷണി നേരിടുന്ന ഹോക്‌സ്‌ബിൽ കടലാമകളുടെ സംരക്ഷണത്തിനായി ഒട്ടേറെ കർമപദ്ധതികൾ യുഎഇ നടപ്പാക്കിവരുന്നു. ഇവയുടെ പ്രിയപ്പെട്ട ആവാസകേന്ദ്രമാണ് യുഎഇ തീരം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.