Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; സൗദിയിൽ നാലു പാക്ക് പൗരന്മാർക്കു വധശിക്ഷ

hang-rope

ജിദ്ദ∙ റിയാദിൽ നാലു പാക്കിസ്ഥാൻ പൗരന്മാർക്കു വധശിക്ഷ. മുൻകൂട്ടി ആസൂത്രണം ചെയ്തതനുസരിച്ചു നാലംഗ പാക്കിസ്ഥാനി അക്രമി സംഘം ഒരു വീട്ടിൽ അതിക്രമിച്ചു കടക്കുകയായിരുന്നു. തുടർന്ന്, ഗൃഹനാഥയെ രണ്ടു പേർ ചേർന്നു കൊലപ്പെടുത്തി. കൊല്ലപ്പെടുന്നതിന് മുൻപു വീട്ടമ്മയുടെ കൈകളും കാലുകളും ബന്ധിക്കുകയും ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്തു. പിന്നീട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

മറ്റു രണ്ടു പേർ വീട്ടമ്മയുടെ കൗമാരക്കാരനായ മകനെ ബന്ധിക്കുകയും പ്രകൃതിവിരുദ്ധ നടപടികൾക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം ശേഷം വീട്ടിലെ സ്വർണവും മറ്റും കൊള്ളയടിച്ചു. ഏറെ വൈകാതെ തന്നെ അക്രമി സംഘം പിടിയിലാവുകയും തെളിവുകൾ സഹിതം അവരെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു‌. കുറ്റകൃത്യങ്ങൾ ഏറ്റുപറഞ്ഞ കുറ്റവാളികൾക്ക് കോടതി വധശിക്ഷ വിധിക്കുകയും വ്യാഴാഴ്ച റിയാദിൽ ശിക്ഷ നടപ്പാക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം പ്രസിദ്ധപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.