Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണ സൗദിയിൽ നേരിയ ഭൂചലനം

Earthquake

ജിദ്ദ ∙ ദക്ഷിണ സൗദിയിലെ അസീർ പ്രവശ്യയിൽ ഉൾപ്പെടുന്ന നമ്മാസ് പ്രദേശത്തു ശനിയാഴ്ച കാലത്തു രണ്ട് തവണ ഭൂചലനം  ഉണ്ടായതായി സൗദി ജിയോളജിക്കൽ സർവേ അധികൃതർ അറിയിച്ചു. പ്രാദേശിക സമയം രാവിലെ 6.59 നും 7.48 നുമാണ് തുടർച്ചയായ   രണ്ടു ചലനങ്ങൾ ഉണ്ടായത്. റിക്ടർ സ്കെയിലിൽ തീവ്രത യഥാക്രമം രണ്ടും 1.8 രേഖപ്പെടുത്തി. 

ചെറിയ ചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഭൂചലനം ഉണ്ടായത് ഭൂനിരപ്പിൽ നിന്ന് ഏറെ ആഴത്തിലല്ലാതെയാണെന്നും  സ്ഥലം പാറ പ്രദേശമാണ് എന്നതിനാലുമാണെന്ന് സർവേ ഔദ്യോഗിക വക്താവ് താരിഖ് അബൽഖൈൽ വിവരിച്ചു.

ഭൂചലങ്ങളുടെ സമയവും സ്ഥലവും മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ലെന്നും എന്തെകിലും സംഭവിക്കുമ്പോഴും തുടർന്നും കൈക്കൊള്ളേണ്ട   നടപടികളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാൻ ജിയോളജിക്കൽ സർവേ സജ്ജമാണെന്നും പരിഭ്രാന്തിപ്പെടാൻ   കാരണങ്ങളൊന്നുമില്ലെന്നും അബൽഖൈൽ വ്യക്തമാക്കി. കഴിഞ്ഞ മാസങ്ങളിൽ പലപ്പോഴായി ഇതേ പ്രദേശത്തു നേരിയ തോതിൽ നിരവധി ഭൂചലനം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.