Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസികളുടെ കുട്ടികൾക്കും പ്രതിരോധ മരുന്ന് സൗജന്യം: സൗദി

medicine

ജിദ്ദ ∙ പ്രവാസികളുടെ കുട്ടികൾക്കുള്ള പ്രതിരോധമരുന്നിനു പണം ഈടാക്കുമെന്ന പ്രചാരണം തെറ്റാണെന്നു സൗദി ആരോഗ്യവകുപ്പു വ്യക്തമാക്കി. സൗദി സ്വദേശികളുടെയും പ്രവാസികളുടെയും കുട്ടികൾക്കു പ്രതിരോധമരുന്നിനു തുല്യ അവകാശമാണെന്നും ഇതു സൗജന്യമായി തന്നെ നൽകുമെന്നും ആരോഗ്യവകുപ്പു വക്താവ് ഉറപ്പുനൽകി.

പ്രവാസികളുടെ നാലു വയസ്സിൽ താഴെയുള്ള 5.60 ലക്ഷം കുട്ടികളാണു സൗദിയിലുള്ളത്. ആറുവയസ്സിനകം തന്നെ ഏകദേശം 4000 റിയാലിന്റെ (68,000 രൂപയോളം) കുത്തിവയ്പുകളും പ്രതിരോധമരുന്നുമാണു കുട്ടികൾക്കു നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.