Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ വനിതകൾക്ക് മാത്രമായി കാർ ഷോറൂം

ജിദ്ദ∙ സൗദിയിൽ ആദ്യമായി വനിതകൾക്കു വേണ്ടിയുള്ള കാർ ഷോറൂം പ്രവർത്തനം ആരംഭിച്ചു. വനിതകൾക്കു ഡ്രൈവിങ് അനുമതി പ്രാബല്യത്തിലാകുന്നതിന് അഞ്ചുമാസം മുൻപേ ഒരു സ്വകാര്യ കമ്പനിയാണു ജിദ്ദയിൽ കാർ ഷോറൂം തുറന്നത്.

ഡ്രൈവിങ് അനുമതി പ്രാബല്യത്തിലാകുന്നതോടെ കാർ വാങ്ങാനെത്തുന്ന സ്ത്രീകളുടെ എണ്ണത്തിലും വർധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണു പ്രത്യേക ഷോറൂം തുറന്നത്. ജീവനക്കാരെല്ലാം വനിതകളാണ്. സൗദിയുടെ മറ്റു ഭാഗങ്ങളിലും സമാന ഷോറൂമുകൾ തുറക്കുമെന്നു കമ്പനി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.