Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി മൃതദേഹങ്ങൾ സൗദി തീരത്ത് കണ്ടെത്താനായിട്ടില്ല: ഇന്ത്യൻ എംബസി

okhi cyclone

ജിദ്ദ∙ ഇന്ത്യൻ തീരത്ത് നാശം  വിതച്ച  ഓഖി  ചുഴലിക്കാറ്റിൽ  കാണാതായവരെയോ അവരുടെ  മൃതദേഹങ്ങളോ സൗദി  സമുദ്ര  മേഖലയിലോ തീരത്തോ  കണ്ടെത്താനായിട്ടില്ലെന്ന് സൗദി  തീരദേശസുരക്ഷാ അധികൃതർ അറിയിച്ചതായി റിയാദിലെ  ഇന്ത്യൻ  എംബസി ക്ഷേമവിഭാഗം  കോൺസൽ അനിൽ നോട്ടിയാൽ മാധ്യമങ്ങളെ പറഞ്ഞു.  കേന്ദ്ര  വിദേശകാര്യ  മന്ത്രാലയം നിർദേശിച്ചതനുസരിച് റിയാദിലെ എംബസി സൗദി  അധികൃതരുടെ  സഹായം  തേടുകയായിരുന്നു. അതിനുള്ള  മറുപടിയിലാണ് സൗദി  കോസ്റ്റൽ  ഗാർഡ്  ഇതുവരെയുള്ള  സ്ഥിതി എംബസിയെ  അറിയിച്ചത്.  ഇതുവരെയുള്ള 

തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ട പ്രകാരമായിരുന്നു സൗദി  സമുദ്ര  മേഖലയിലും തീരത്തും  കൂടി  ഓഖി ഇരകളെ  കണ്ടെത്തുന്നതിൽ എംബസി  മുഖേന  സൗദി അധികൃതരുടെ  സഹകരണം  വിദേശകാര്യ  മന്ത്രാലയം തേടിയത്. ദമാം,  അൽഖോബാർ,  അൽഖഫ്ജി,  ജുബൈൽ എന്നീ  സൗദി  തീരങ്ങളിലെ  അധികൃതരുടെ  സഹകരണം എംബസി  തേടിയതായും  അവിടങ്ങളിൽ നിന്ന്  ലഭിച്ച വിവരങ്ങളനുസരിച്  അത്തരം യാതൊരു  മൃതദേഹവും  സൗദി  കടലിൽ നിന്നോ  തീരത്ത് നിന്നോ  കണ്ടെത്താനായിട്ടില്ലെന്നാണ് കോസ്റ്റൽ  ഗാർഡ് അറിയിച്ചതെന്നും  കോൺസൽ  നോട്ടിയാൽ പറഞ്ഞു. 

ഇനിയും  ഓഖി  ഇരകളായ  നിരവധി  ഇന്ത്യൻ  മത്സ്യത്തൊഴിലാളികളെയോ  അവരുടെ  മൃതദേഹങ്ങളോ കണ്ടുകിട്ടാനുണ്ട്. മാത്രമല്ല,  ചുഴലിക്കാറ്റ് ആഞ്ഞുവീശിയപ്പോൾ ഇന്ത്യൻ  സമുദ്രാതിർത്തിയിലുണ്ടായിരുന്ന മൽസ്യബന്ധന  ബോട്ടുകൾ  നിയന്ത്രണം  വിട്ട്‌  ഗൾഫ്  തീരങ്ങളിലേയ്‌ക്ക്‌  നീങ്ങിപ്പോകാനും  മൃതദേഹങ്ങൾ അവിടങ്ങളിലെ കരയ്ക്ക്ണിയാനുമുള്ള സാധ്യത  നിരീക്ഷകർ  ചൂണ്ടിക്കാട്ടിയിരുന്നു.  ഇതോടൊപ്പം, സൗദി  തീരങ്ങളിൽ ഏതാനും മൃതദേഹങ്ങൾ  ഒഴുകിയെത്തിയതായും   അവ ഓഖി ഇരകളുടേതാണെന്നുമുള്ള  വ്യാജ  വാർത്തകളും  പ്രചരിച്ചിരുന്നു.  ഇതിനെ  തുടർന്നായിരുന്നു  സൗദി തീർത്ത്  തിരച്ചിൽ  നടത്തേണ്ടതിന്റെ  ആവശ്യകത തമിഴ് നാട്  സർക്കാർ   വിദേശകാര്യ  മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ  പെടുത്തുകയും ഇന്ത്യൻ എംബസി  സൗദി  അധികൃതരുമായി  ബന്ധപ്പെട്ട് വ്യക്തത  തേടിയതും.

ഓഖി  ഇരകൾക്കായുള്ള  സൗദി  തീർത്തെ തിരച്ചിലും   ഇക്കാര്യത്തിൽ  സൗദി  കോസ്റ്റ് ഗാർഡുമായുള്ള  തുടര്‍ നടപടികളും അവരിൽ നിന്നുള്ള വിവര  ശേഖരണവും  എല്ലാ ദിവസവും  തുടരുന്നതായും  ഇന്ത്യൻ  കോൺസൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.