Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിലെ ജിസാനിൽ നേരിയ ഭൂചലനം

earth-quake

ജിദ്ദ∙ സൗദിയുടെ തെക്കൻ പ്രവിശ്യയിൽ പെടുന്ന ജീസാനിനു സമീപം ഭൂചലനം ഉണ്ടായതായി സൗദി ജിയോളജിക്കൽ സർവ്വേ അധികൃതർ അറിയിച്ചു. ജീസാനിലെ ബേഷ് എന്ന സ്ഥലത്തു നിന്ന് 30 കിലോമീറ്റർ കിഴക്കാണ് പ്രകമ്പനം അനുഭവപ്പെട്ടത്. നാല് കിലോമീറ്റർ ആഴത്തിൽ ഉണ്ടായ ഭൂചനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 2.1 രേഖപ്പെടുത്തിയതായി അധികൃതർ വെളിപ്പെടുത്തി.

സൗദിയിലെ  അസീർ പ്രവിശ്യയിൽ പെടുന്ന നമ്മാസ് പ്രദേശത്തു ഏതാനും ദിവസങ്ങൾക്കിടയിൽ അഞ്ചു തവണ ഭൂചലനം ഉണ്ടായിരുന്നു. ഈ മാസം മൂന്നിന് റിക്ടർ സ്കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. തുടർന്നും നേരിയ തോതിലുള്ള  മറ്റൊരു  ചലനവും ഉണ്ടായിരുന്നു.

ബേഷ്, നമ്മാസ് എന്നിവയെല്ലാം ദക്ഷിണ സൗദിയിലെ അസീർ പ്രവിശ്യയിൽ പെടുന്ന യമൻ അതിർത്തി പ്രദേശങ്ങളാണ്.   സൗദിയിലുണ്ടായ ഭൂചലനങ്ങളെല്ലാം നേരിയതോതിലുള്ളവയായിരുന്നെങ്കിലും കഴിഞ്ഞ ദിവസം നൂറു കണക്കിനാളുകളുടെ    മരണത്തിനിടയാക്കിയ ഇറാൻ- ഇറാഖ് അതിർത്തിയിലെ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ആശങ്കയിലാണ്. അതേസമയം, ഭൂമിയുടെ അവസ്ഥാന്തരങ്ങൾ ജിയോളജിക്കൽ സർവേയുടെ ഉപകരണങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും അസാധാരണമായ എന്ത് ശ്രദ്ധയിൽ പെട്ടാലും  ഉടൻ ബന്ധപ്പെട്ട വിഭാഗങ്ങളെ അറിയിക്കുമെന്നും അധികൃതർ പറഞ്ഞു.


സൗദിയിലെ ഒരു ടൂറിസ്റ്റു കേന്ദ്രവും പ്രകൃതി രമണീയമായ പ്രദേശമാണ് നമ്മാസ്. സൗദിയിൽ പലയിടങ്ങളിലായി വലിയ  തീവ്രതയിലല്ലാതെയുള്ള ഭൂചലനങ്ങൾ ഉണ്ടാകറുണ്ട്. കഴിഞ്ഞ മാസം 17 നു ജിദ്ദ നഗരത്തിൽ നിന്ന് 91 കിലോമീറ്റർ ദൂരത്തായി ചെങ്കടലിൽ  ഭൂചലനമുണ്ടായിരുന്നു. മൂന്ന് തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം 20.88 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായത്.






ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.