Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർദിനാൾ ബിഷാറ അൽ റായി സൗദിയിൽ: രാജ്യം സന്ദർശിക്കുന്ന ആദ്യ ക്രൈസ്തവ സഭാ മേലധ്യക്ഷൻ

cardinal-received-in-riyadh

ജിദ്ദ ∙ ചരിത്രം തിരുത്തിക്കുറിക്കുന്ന സന്ദർശനത്തിന് ലെബനനിലെ കത്തോലിക്കാ സഭയുടെ പാത്രിയർക്കീസ് തലവൻ കർദിനാൾ ബിഷാറ അൽ റായി സൗദിയിലെത്തി. സൗദിയുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് തിങ്കളാഴ്ച റിയാദിലെ എയർബേസ് വിമാനത്താവളത്തിലെത്തിയ പാത്രിയർക്കീസ് അധ്യക്ഷനെ മന്ത്രി താമിർ അൽസുബ്ഹാനും മറ്റ് ഉന്നതരും ചേർന്നു സ്വീകരിച്ചു. സൗദി സന്ദർശിക്കുന്ന ആദ്യ ക്രൈസ്തവ സഭാ മേലധ്യക്ഷനാണ് അന്ത്യോഖ്യ സിറിയൻ മരോനൈറ്റ് സഭയുടെ (Syriac Maronite Church of Antioch) തലവനായ അൽറായി. പോപ്പിനെ തിരഞ്ഞെടുക്കുന്ന കർദിനാൾ സംഘത്തിലെ ഏക അറബ് കർദിനാളാണ് അദ്ദേഹം.

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് എത്തിയ കർദിനാൾ ബിഷാറ കിരീടാവകാശി മുഹമ്മദ് സൽമാനെയും സന്ദർശിക്കും. സന്ദർശനത്തോടനുബന്ധിച്ചുള്ള ചർച്ചകളിൽ ലബനൻ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് സാദ് അൽ ഹരീരി രാജി വച്ചതും വിഷയമായേക്കും. ഈ മാസം നാലിന് റിയാദിലായിരുന്നു അൽ ഹരീരി രാജി പ്രഖ്യാപിച്ചത്. അദ്ദേഹം ഉടൻ ബെയ്‌റൂട്ടിലേക്കു മടങ്ങുമെന്ന് വാർത്തയുണ്ട്. മേഖലയിലെ സംഘർഷത്തിലേക്ക് ലബനനെ വലിച്ചിഴയ്ക്കരുതെന്നു ബിഷാറയോട് അടുപ്പമുള്ള കേന്ദ്രങ്ങൾ പറഞ്ഞിരുന്നു.

മതങ്ങൾ തമ്മിലുള്ള സമാധാനപൂർണമായ ഒരുമയുടെ ഉജ്വല സന്ദേശമായിരിക്കും കർദിനാൾ അൽറായിയുടെ സൗദി സന്ദർശനം. ഭീകരതയെയും ഇസ്‌ലാമിനെയും വേർതിരിച്ചു മനസ്സിലാക്കണമെന്ന് കർദിനാൾ അൽറായി അമേരിക്കൻ സന്ദർശന വേളയിൽ പറഞ്ഞിരുന്നു. മതങ്ങൾ തമ്മിൽ സമാധാന പൂർണമായ പുതിയ ഭാഷ രൂപപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തീവ്രവാദത്തെയും ഭീകരതയെയും നിരാകരിച്ച് സഹവർത്തിത്വത്തെയും സംവാദത്തെയും ഉയർത്തിപ്പിടിക്കുന്ന സൗദി ഭരണാധികാരി സൽമാൻ രാജാവ് സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയാണെന്നും കർദിനാൾ അൽറായി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.