Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഗ്നിബാധയിൽ 50 പേരുടെ ജീവൻ രക്ഷിച്ച ‘ഹീറോ’യുടെ കുടുംബം തീ പിടിത്തത്തിൽ മരിച്ചു

SAUDI-fire അഗ്നിബാധയുടെ ദൃശ്യം.

റിയാദ് ∙ അടുത്തിടെ സൗദിയിലെ പെട്രോൾ സ്റ്റേഷനിലുണ്ടായ അഗ്നിബാധയിൽ നിന്ന് 50 പേരുടെ ജീവൻ രക്ഷിച്ച സ്വദേശി യുവാവ്  സുൽത്താൻ ബിൻ ഹുസൈം അൽ റജ്ബാനിയുടെ മാതാവും രണ്ട് സഹോദരങ്ങളും മാതാവിന്റെ രണ്ടാം ഭർത്താവും വീടിന് തീ പിടിച്ച് മരിച്ചു. ഞായറാഴ്ച രാവിലെ 7.21നായിരുന്നു നാടിനെ നടുക്കിയ അഗ്നിബാധ. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. നാലു പേരും പുക ശ്വസിച്ചാണ് മരിച്ചത്.

SAUDI-fire4 അഗ്നിബാധയുടെ ദൃശ്യം.

കഴിഞ്ഞയാഴ്ചയായിരുന്നു സുൽത്താൻ ബിൻ ഹുസൈം അൽ റജ്ബാനി എന്ന യുവാവ് പെട്രോൾ സ്റ്റേഷനിൽ തീ പിടിച്ച കാറിനെ സാഹസികമായി നീക്കി പുറത്തിട്ട് അവിടെയുണ്ടായിരുന്ന അമ്പതോളം പേരെയും വാഹനങ്ങൾ, എടിഎം, കട തുടങ്ങിയവയും രക്ഷപ്പെടുത്തിയത്. തൊട്ടടുത്തെ പള്ളിയിൽ പ്രാർഥനയ്ക്കെത്തിയപ്പോഴായിരുന്നു സംഭവം. സമൂഹ മാധ്യമങ്ങളിലടക്കം ഇൗ വാർത്ത വൈറലായിരുന്നു. സുൽത്താനെ ചെറുപ്പക്കാരെല്ലാം തങ്ങളുടെ ഹീറോയായി അവരോധിച്ചു. കൂടാതെ, അദ്ദേഹത്തെ റിയാദ് അമിർ ഫൈസൽ ബിൻ ബന്തർ രാജകുമാരൻ വിളിച്ച് നേരിട്ട് അഭിനന്ദിക്കുകയും ചെയ്തു. സംഭവത്തിൽ ഭാഗികമായി കേടുപാടുകൾ സംഭവിച്ച കാറിന് പകരം പുതിയ കാറും രാജകുമാരൻ വാഗ്ദാനം ചെയ്തു.

SAUDI-fire5 സുൽത്താൻ റിയാദ് അമിർ ഫൈസൽ ബിൻ ബന്തർ രാജകുമാരനോടൊപ്പം.

എന്നാൽ, ഞായറാഴ്ചയുണ്ടായ ദുരന്തത്തിൽ മാതാവും അവരുടെ ഭർത്താവും സഹോദരങ്ങളും മരിച്ചതിൽ രാജകുമാരനടക്കം ഞെട്ടൽ പ്രകടിപ്പിച്ചു. വൈദ്യുതി ഷോർട് സർക്യൂട്ടാണ് ഇരുനില കെട്ടിടത്തിലെ അഗ്നിബാധയ്ക്ക്  കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ സുൽത്താന് അനുശോചന പ്രവാഹമാണ്.

SAUDI-fire1 അഗ്നിബാധയുടെ ദൃശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.