Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിവൽക്കരണം: സ്ത്രീകൾക്ക് കൂടുതൽ അവസരമൊരുക്കി പുതിയ പദ്ധതികൾ

women

റിയാദ്∙ തൊഴിൽരംഗത്തു വനിതകൾക്കു കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതടക്കം സ്വദേശിവൽക്കരണം ഊർജിതമാക്കാൻ അഞ്ചു പദ്ധതികളുമായി സൗദി അറേബ്യ.

ജോലിക്കാരായ സ്ത്രീകളുടെ യാത്ര സുഗമമാക്കാനുള്ള പ്രത്യേക പദ്ധതി, അവരുടെ കുഞ്ഞുങ്ങളെ പരിപാലിക്കാനുള്ള ‘ചിൽഡ്രൻ ഹോസ്പിറ്റാലിറ്റി പ്രോഗ്രാം’, സ്ഥാപനങ്ങൾക്കു പുറമേ, ഫ്രീലാൻസ്, പാർട്‌ടൈം മേഖലകളിൽ യുവതീയുവാക്കൾക്കു പ്രത്യേക പരിശീലന പദ്ധതികൾ എന്നിവയ്ക്കാണു തൊഴിൽമന്ത്രി ഡോ.അലി‍ അൽഖാഫിസ് തുടക്കമിട്ടത്.

തൊഴിൽ വിപണിയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം, സ്വകാര്യമേഖലയിൽ കൂടുതൽ സ്വദേശികൾക്കു നിയമനം തുടങ്ങിയവയാണു ലക്ഷ്യമിടുന്നതെന്നും ദേശീയ പരിവർത്തന പദ്ധതി 2020ന്റെ ഭാഗമായാണിവ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.