Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാവേറാക്രമണ ഗൂഢാലോചന; സൗദിയിൽ ഐഎസ് ഭീകരർ പിടിയിൽ

handcuff-2

റിയാദ്∙ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തു ചാവേറാക്രമണത്തിനു പദ്ധതിയിട്ട നാല് ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്തതായി സൗദി സർക്കാർ അറിയിച്ചു. രാജ്യത്തു ചാരപ്രവൃത്തി നടത്തിവന്ന സംഘത്തെ മറ്റൊരു പൊലീസ് റെയ്ഡിൽ പിടികൂടിയതായും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. രണ്ടു സൗദി സ്വദേശികളും രണ്ട് യെമനികളും ഉൾപ്പെട്ട സംഘമാണ് ആക്രമണപദ്ധതിയിട്ടിരുന്നത്.

ഇവരുടെ പക്കൽ നിന്നു ബോംബ് ഘടിപ്പിച്ച ബെൽറ്റുകൾ, ഗ്രനേഡുകൾ, മറ്റ് ആയുധങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തു. സ്വദേശികളും വിദേശികളും ഉൾപ്പെടെ ദേശ്രദ്രോഹ പ്രവർത്തനങ്ങൾ നടത്തിവന്ന ചാരസംഘത്തെ അറസ്റ്റ് ചെയ്തെന്നല്ലാതെ കൂടുതൽ വിവരങ്ങൾ ഇതുമായി ബന്ധപ്പെട്ടു വെളിപ്പെടുത്തിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.