Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിനായിലെ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പരിസ്ഥിതി സൗഹൃദ മാലിന്യപ്പെട്ടികൾ

solar-garbage-system

മക്ക ∙ ഹജ് സമയത്ത് മിനായിലെ തമ്പുകളിലും പരിസരങ്ങളിലും അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനും സംസ്‌കരിക്കുന്നതിനും പരിസ്ഥിതി സൗഹൃദ മാലിന്യപ്പെട്ടികൾ സജ്ജീകരിച്ചു. ആദ്യമായാണ് ഹജ് വേളയിൽ ഇത്തരത്തിലുള്ള സംവിധാനമൊരുക്കുന്നത്.

താൽകാലികമായി മാലിന്യങ്ങൾ സൂക്ഷിക്കാനാണ് ഈ സൗരോർജ പെട്ടികൾ തയാറാക്കിയിരിക്കുന്നതെന്ന് മക്ക നഗരസഭ മാലിന്യ നിർമാർജന വിഭാഗം മേധാവി എൻജിനീയർ മുഹമ്മദ് അബ്ദുൽ റഹ്‌മാൻ അൽ മൗറഖി പറഞ്ഞു. 

solar-garbage-system-1

1150 പെട്ടികളാണ് ജംറക്ക് സമീപം ഒരുക്കിയിരിക്കുന്നത്. വൈദ്യുതി എത്താത്ത സ്ഥലങ്ങളിലാണ് ഈ പെട്ടികൾ പ്രയോജനപ്പെടുക. 14 ക്യൂബിക് മീറ്റർ മാലിന്യങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന പെട്ടി സാറ്റ്ലൈറ്റ് വഴി നിയന്ത്രിക്കാൻ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.