Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ ഹജ് സൗഹൃദ സംഘം ജിദ്ദയിൽ

jeddah

ജിദ്ദ ∙ ഇന്ത്യൻ ഹജ് സൗഹൃദ സംഘം ജിദ്ദയിലെത്തി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം. ജെ. അക്ബറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ബിജെപി വക്താവും ബാങ്കിംഗ് വിദഗ്‌ധനും എയർ ഇന്ത്യ ഡയറക്ടർ കൂടിയായ സയ്യിദ് സഫർ ഇസ്‌ലാമുമുണ്ട്. സൗദിയിലെ ഇന്ത്യൻ സ്ഥാനപതി അഹ്‌മദ്‌ ജാവേദ്, കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്‌മാൻ ഷെയ്ഖ്, ഹജ് കോൺസൽ ഷാഹിദ് ആലം എന്നിവർ ചേർന്ന് ഹജ് സൗഹൃദ സംഘത്തെ സ്വീകരിച്ചു. സംഘം  ഇന്ത്യൻ ഹാജിമാരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തും. മിനായിൽ സൗദി രാജാവൊരുക്കുന്ന സ്വീകരണത്തിലും ഇവർ സംബന്ധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.