Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനങ്ങൾ വാങ്ങുന്നതിനും വാടകക്കെടുക്കുന്നതിനും അബ്ഷിറിൽ അക്കൗണ്ട് നിർബന്ധം

cars

റിയാദ്∙ വാഹനങ്ങൾ വാങ്ങുന്നതിനും വാടകക്കെടുക്കുന്നതിനും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ഷിറിൽ അക്കൗണ്ട് നിർബന്ധമാണെന്ന് സൗദി  ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. തിരിച്ചറിയൽ രേഖ ഉറപ്പാക്കുന്ന നടപടിയുടെ മൂന്നാം ഘട്ടമായാണ് നിർദേശം. സ്വദേശികൾക്കും വിദേശികൾക്കും ഈ വ്യവസ്ഥ ബാധകമായിരിക്കും. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വാഹനങ്ങൾ വാങ്ങുന്നതും  വാടകയ്ക്കെടുക്കുന്നതും  തടയാൻ ലക്ഷ്യമിട്ടാണിത്.
 
വാഹനങ്ങൾ വാങ്ങുന്നതിനും വാടകക്കെടുക്കുന്നതിനുമുള്ള നടപടികൾ പൂർത്തിയാക്കാൻ  ഉപഭോക്താക്കളുടെ അബ്ഷിർ അക്കൗണ്ടിൽ റജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേക്ക് വെരിഫിക്കേഷൻ കോഡ് എസ്എംഎസ് ആയി ലഭിക്കും. ഈ കോഡ് നൽകിയാൽ മാത്രമേ വാഹനങ്ങൾ വാങ്ങുന്നതിനും വാടകക്കെടുക്കുന്നതിനുമുള്ള നടപടികൾ പൂർത്തിയാക്കാനാകുകയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.