Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപ് ഭരണത്തിൽ സൗദി-അമേരിക്ക ബന്ധത്തിൽ പുരോഗതി: ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ

ജിദ്ദ ∙ ട്രംപ് ഭരണത്തിൽ സൗദിയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ പുരോഗതിയുണ്ടായതായി അമേരിക്കയിലെ സൗദി സ്ഥാനപതിയും സൽമാൻ രാജാവിന്റെ മകനുമായ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. അമേരിക്കയുടെ നയങ്ങളിൽ സൗദി സംതൃപ്‌തരാണെന്നും, ഇറാന്റെ ഭീകരവാദ നടപടികൾ നേരിടാൻ സഖ്യ കക്ഷികളുമായി മുന്നോട്ട് പോകാനാണ് ട്രംപിന്റെ തീരുമാനമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

ഖത്തർ സൗദിയുടെ ആഭ്യന്തര കാർയങ്ങളിൽ ഇടപെടുകയും, ഭീകരവാദികൾക്ക് സഹായം നൽകുകയും, സൗദിയുടെ സുരക്ഷക്ക് ഭീഷണിയാകുകയും ചെയ്യുന്നു. സിറിയയിൽ ഭീകര വാദികളെ സഹായിക്കുന്ന ഖത്തർ, ഇറാഖിലും പ്രശ്‌നങ്ങൾ ഉണ്ടാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഖത്തർ ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്നത് അവസാനിപ്പിക്കുമെന്നാണ് കരുതുന്നതെന്നും വാഷിംഗ്‌ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.