Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനുവരി ഒന്നു മുതൽ സൗദിയിൽ വാറ്റ് ഈടാക്കും

VAT

റിയാദ്∙ ഏകീകൃത ജിസിസി മൂല്യ വർധിത നികുതി (ജിസിസി വാറ്റ്) കരാറിന്റെ ഭാഗമായി അടുത്ത ജനുവരി ഒന്നുമുതൽ സൗദിയിൽ വാറ്റ് ഈടാക്കി തുടങ്ങുമെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സക്കാത്ത് ആൻഡ് ടാക്‌സ് വിഭാഗം അറിയിച്ചു. സൗദിയിലെ സ്വദേശി ബിസിനസുകാർക്കും വ്യവസായികൾക്കും ഔദ്യോഗിക പ്രതിനിധികൾക്കും ഇതു സംബന്ധിച്ച് അറിയിപ്പു നൽകി. എണ്ണയിതര മേഖലയിൽനിന്നും വരുമാനം കണ്ടെത്തുകയെന്ന സാമ്പത്തിക പരിവർത്തന തന്ത്രത്തിന് വാറ്റ് കരുത്തേകുമെന്നു കരുതുന്നു.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്കായി സർക്കാർ അംഗീകാരത്തോടെയാണു മൂല്യവർധിത നികുതി ഈടാക്കുക. സൗദി സക്കാത്ത് അതോറിറ്റിക്കാണ് വാറ്റ് നടപ്പാക്കുന്നതിനുള്ള ചുമതല. വാറ്റ് നടപ്പാക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ അറിയുന്നതിനും സംശയ നിവാരണത്തിനും 19993 എന്ന നമ്പറിൽ സക്കാത്ത് അതോറിറ്റിയുമായി നേരിട്ട് ബന്ധപ്പെടാം. വെള്ളിയാഴ്ചകളിലൊഴികെ രാവിലെ ഏഴു മുതൽ 11 വരെ സേവനം ലഭ്യമാകും.

VAT-enquiries@gazt.gov.sa എന്ന ഇ-മെയിലിലൂടെയും  വിവരങ്ങൾ തേടാം.  വാറ്റ് നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും തേടിയിട്ടുണ്ട്. കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നിർദേശങ്ങൾ സമർപ്പിക്കാൻ സക്കാത്ത് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ സംവിധാനമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.