Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിദ്ദയിൽ കാണാതായ മലയാളിയുടെ മൃതദേഹം മോർച്ചറിയിൽ

desd സെയ്തലവി

ജിദ്ദ ∙ ജൂൺ ആറു മുതൽ ജിദ്ദയിൽ കാണാതായിരുന്ന മലയാളിയുടെ മൃതദേഹം മക്കയിലെ ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. മലപ്പുറം കക്കാട് മാളിയേക്കൽ സെയ്തലവിയുടെ (48) മൃതദേഹമാണു മക്ക അൽ നൂർ ആശുപത്രി മോർച്ചറിയിൽ സാമൂഹികപ്രവർത്തകരുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.

ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. ജൂൺ ഏഴിനു മക്ക-ജിദ്ദ അതിവേഗ പാതയിൽ വാഹനാപകടത്തിൽ മരിച്ചതായാണ് ആശുപത്രി രേഖയിൽ പറയുന്നത്. ജിദ്ദയിലെ റുവൈസിൽ ജോലി ചെയ്‌തിരുന്ന സെയ്തലവി 24 വർഷമായി സൗദിയിലുണ്ട്. ജിദ്ദയിലെ അൽ ഖുംറയിലും അൽ ഹസയിലും ജോലി ചെയ്‌തിരുന്നു. ഒരു വർഷം മുൻപു നാട്ടിൽ പോയി വന്നിരുന്നു.

ജൂൺ ആറിന് അവസാനമായി വീട്ടിലേക്കു ഫോൺ ചെയ്‌ത സെയ്തലവി നാട്ടിലേക്കു വരികയാണെന്ന് അറിയിച്ചിരുന്നു. പിന്നീട് ഒരു വിവരവുമുണ്ടായിരുന്നില്ല. കാണാതായതു സംബന്ധിച്ച് ബന്ധുക്കൾ ജിദ്ദ കോൺസുലേറ്റിൽ പരാതി നൽകിയിരുന്നു. മൃതദേഹം മക്കയിൽ കബറടക്കും. ഭാര്യ: സുബൈദ. മക്കൾ: ഷറഫുദ്ദീൻ, ഷാഫി, സഫ്‍വാൻ, ഷിബിലി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.