Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണത്തിന് ശക്തി കുറഞ്ഞതായി റിപ്പോർട്ട്

റിയാദ് ∙ സൗദി അറേബ്യയിൽ  സ്വകാര്യ മേഖലയിൽ കഴിഞ്ഞ വർഷം  സ്വദേശി വൽക്കരണത്തിന് ശക്തി കുറഞ്ഞതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ച സൗദി സ്വദേശികളുടെ എണ്ണത്തിൽ 37 ശതമാനം കുറവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്.  2,33,298 സൗദി സ്വദേശികൾക്കാണ് സ്വകാര്യ മേഖലയിൽ കഴിഞ്ഞ വർഷം പുതുതായി തൊഴിലവസരങ്ങൾ ലഭിച്ചത്. 2015 ൽ 3,68,472 പേർക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ചിരുന്നു. സ്വകാര്യ മേഖല നേരിട്ട ചില വെല്ലുവിളികളും പ്രതിസന്ധികളുമാണ് പുതുതായി തൊഴിൽ ലഭിച്ച സൗദി സ്വദേശികളുടെ എണ്ണത്തിൽ കുറവുണ്ടാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ സ്വദേശി  തൊഴിൽരഹിതരുടെ എണ്ണത്തിൽ 7.2 ശതമാനം വർധനവുണ്ടായി. മുൻ വർഷത്തെ അപേക്ഷിച്ച്  46,000 പേരുടെ വർധനവാണുണ്ടായത്.  സ്വദേശി തൊഴിൽരഹിതരിൽ 36.6 ശതമാനം പുരുഷന്മാരും 63.4 ശതമാനം വനിതകളുമാണ്. സൗദിവൽക്കരണത്തിന് ആക്കം കുറഞ്ഞതാണ് മുൻ തൊഴിൽ മന്ത്രിയെ പദവിയിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നതിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ഡോ. അലി അൽഗഫീസ് തൊഴിൽ, സാമൂഹിക വികസന മന്ത്രിയായി ചുമതലയേറ്റ ശേഷം സൗദിവൽക്കരണ ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.