Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

mansoor-koorad മൻസൂർ കൂരാട്

റിയാദ് ∙ സൗദിയിലെ ദമാമിനടുത്ത നാരിയ്യയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഹഫർ അൽ ബാത്തിനിലെ സാമൂഹ്യ പ്രവർത്തകനും  നവോദയ ഹഫർ അൽ ബാതിൻ യുണിറ്റ് സ്ഥാപക  പ്രസിഡന്റുമായ  മലപ്പുറം വാണിയമ്പലം സ്വദേശി മൻസൂർ കൂരാട് (32) ആണ് മരിച്ചത്. 

ഹഫർ അൽ ബാത്തിനിൽ നിന്ന് ദമാമിലേക്കുള്ള യാത്രക്കിടെ  നാരിയ്യക്കടുത്ത് മൻസൂർ ഓടിച്ചിരുന്ന വാഹനം അപകടത്തിൽപെടുകയായിരുന്നു. ഹഫർ അൽ ബാത്തിനിൽ എൽ ജി കമ്പനിയിൽ ജോലി ചെയ്‌തു വരികയായിരുന്നു. ഭാര്യ  : ഹാജിഷ. മക്കൾ : ഹവ്വ,നൂഹ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.