Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി നാലു ഭീകരർക്ക് വധശിക്ഷ നടപ്പാക്കി

DAMAM-EXECU സാഹിർ അബ്ദുറഹീം ഹുസൈൻ അൽബസരി, യൂസുഫ് അലി അബ്ദുല്ല അൽമുശൈഖിസ്, മഹ്ദി മുഹമ്മദ് ഹസൻ അൽസ്വായിഗ്, അംജദ് നാജി ഹസൻ ആലുമുഅയ്ബിദ്.

ദമാം ∙ സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിൽ ഭീകരാക്രമണങ്ങൾ നടത്തിയ കേസുകളിലെ പ്രതികളായ നാലു സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാഹിർ അബ്ദുറഹീം ഹുസൈൻ അൽബസരി, യൂസുഫ് അലി അബ്ദുല്ല അൽമുശൈഖിസ്, മഹ്ദി മുഹമ്മദ് ഹസൻ അൽസ്വായിഗ്, അംജദ് നാജി ഹസൻ ആലുമുഅയ്ബിദ് എന്നിവർക്കാണ് ഇന്നലെ കിഴക്കൻ പ്രവിശ്യയിൽ ശിക്ഷ നടപ്പാക്കിയത്. 

താറൂത്ത് പൊലീസ് സ്റ്റേഷനു നേരെയും പട്രോൾ പൊലീസ് വാഹനങ്ങൾക്കും സുരക്ഷാ ഭടന്മാർക്കും നേരെ ആക്രമണങ്ങൾ നടത്തുകയും ഭീകര സംഘത്തിൽ ചേർന്ന് കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ഖത്തീഫ് കോടതിക്കു നേരെ ബോംബ് ആക്രമണങ്ങൾ നടത്തുകയും ചെയ്ത കേസിലാണ് നാലു പേർക്കും വധശിക്ഷ നടപ്പാക്കിയത്.  ഖത്തീഫിലെ ഭീകരർക്കുള്ള താക്കീതെന്നോണമാണ് നിരവധി ഭീകരാക്രമണങ്ങളിൽ പങ്കുള്ളതിന് നേരത്തെ അറസ്റ്റിലായ നാലു ഭീകരർക്ക് ഇന്നലെ വധശിക്ഷ നടപ്പാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.