Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താൻ ആഹ്വാനം ചെയ്യുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

munnariyppu1 പോസ്റ്റർ

റിയാദ്∙ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താൻ ആഹ്വാനം ചെയ്യുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. റിയാദ് കെഎംസിസി സൈബർ വിങ് നിർമിച്ച 'മുന്നറിയിപ്പ്' പ്രവാസലോകത്തെ നിയമ ലംഘകരായ സാധാരണക്കാരായ വിദേശ തൊഴിലാളികളുടെ നേർചിത്രമാണ് പങ്കു വെക്കുന്നത്. സൗദി അറേബ്യയിൽ വർഷങ്ങളായി നിയമ കുരുക്കിൽ കുടുങ്ങി നാട്ടിലേക്ക്  മടങ്ങാൻ കഴിയാതെ ദുരിതത്തിലായ രണ്ടു പേരുടെ പ്രവാസ ജീവിതമാണ് ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം. 

munnariyippu-shortfilm-pic മുന്നറിയിപ്പിലെ രംഗം.

ഇപ്പോഴത്തെ പൊതുമാപ്പിൽ മാതൃരാജ്യത്തേക്ക് മടങ്ങുന്നവർക്ക് പുതിയ വീസയിൽ വീണ്ടും സൗദിയിൽ തൊഴിൽ തേടാൻ അവസരമുളളതും ഓർമപ്പെടുത്തുന്നു. നിയമ ലംഘകരായവർ ഇന്ത്യൻ എംബസിയുടെയും സാമൂഹിക  പ്രവർത്തകരുടെയും സഹായം തേടണം. പൊതുമാപ്പ് അവസാനിച്ചാൽ നിയമ ലംഘകർ നേരിടേണ്ടി വരുന്ന മുന്നറിയിപ്പും ചിത്രം പങ്കുവയ്ക്കുന്നു.റഫീഖ് തിരുവിഴാംകുന്ന് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ നസീബ് കലാഭവൻ, ഷംനാദ് കരുനാഗപ്പള്ളി, ഇർഷാദ് കായാക്കുൾ, ഷാജി ആലപ്പുഴ എന്നിവരാണ് വേഷമിട്ടത്. ക്യാമറ  അനിൽകുമാർ തമ്പുരുവും എഡിറ്റിങ് കനേഷ് ചന്ദ്രനും ശബ്ദ നിയന്ത്രണം ജോസ് കടമ്പനാടും ഡബ്ബിങ് സുബി സജിനും നിർവഹിച്ചു.

munnariyppu പോസ്റ്റർ

ഷഫീർ മുഹമ്മദ്, ഷാഹുൽ ചെറൂപ്പ എന്നിവർ സംവിധാന സഹായികളാണ്. ഷഫീഖ് കൂടാളിയാണ് നിർമാണ മേൽനോട്ടം. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും റിയാദിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും അനധികൃതരായി രാജ്യത്ത് തങ്ങുന്നവർ എത്രയും വേഗം രാജ്യം വിടണമെന്ന് പ്രവാസികളെ ഓർമപ്പെടുത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.