Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യെമനിലേക്ക് സൗദി അയച്ച ദുരിതാശ്വാസ വസ്‌തുക്കളടങ്ങിയ മൂന്നു ട്രക്കുകൾ ഹൂത്തികൾ നശിപ്പിച്ചു

റിയാദ് ∙  ദുരിതമനുഭവിക്കുന്ന യെമന്‍ ജനതക്ക്  കിങ്  സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്‍ഡ് റിലീഫ് സെന്റര്‍ വഴി സൗദി അറേബ്യ അയച്ചുകൊടുത്ത  ദുരിതാശ്വാസ വസ്‌തുക്കളടങ്ങിയ മൂന്ന് ട്രക്കുകള്‍ ഹൂതികളുടെ ആക്രമണത്തിനിരയായി.

യെമനിലെ  മാരിബ് പ്രവിശ്യയിലേക്ക് ദുരിതാശ്വാസ സാധനങ്ങളുമായി  പോയ  ട്രക്കുകള്‍ക്ക് നേരെയാണ് വിമത വിഭാഗമായ ഹൂതികള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ട്രക്കുകളും അതിലുണ്ടായിരുന്ന സാധനങ്ങളും നശിച്ചു. മാരിബ് പ്രവിശ്യയില്‍  ദുരിതമനുഭവിക്കുന്ന ജനതക്ക്  അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന്  കിങ്  സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്‍ഡ് റിലീഫ് സെന്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മുന്‍ കൂട്ടിയുള്ള തയ്യാറെടുപ്പോടെയാണ് ഹൂതികള്‍ ട്രക്കുകള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്നും ബോംബാക്രമണത്തില്‍ ട്രക്കുകള്‍ പൂര്‍ണമായും കത്തിനശിച്ചെന്നും സെന്റര്‍ പറഞ്ഞു. യെമന്‍ സൈന്യത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലും ഇത് വ്യക്തമാക്കുന്നുണ്ട്. ഇത്തരം പേടിപ്പെടുത്തല്‍ കൊണ്ട് സൗദിയുടെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനം നിര്‍ത്തിവെക്കില്ലെന്നും സെന്റർ  അറിയിച്ചു . യെമന്‍ സര്‍ക്കാറിന് വേണ്ടി രംഗത്തുള്ള അറബ്‌സഖ്യസേനയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.