Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മക്കയിൽ തെരുവ് കച്ചവടക്കാരെ ഒഴിപ്പിച്ചു

മക്ക ∙ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി മക്കയിലെ ശുവൈഖ് നഗരസഭയും പാരിസ്ഥിതിക- ആരോഗ്യ വിഭാഗവും ചേർന്ന് കാക്കിയ മാർക്കറ്റ്,അൽസൂഖ് പ്രദേശങ്ങളിൽ പരിശോധന നടത്തി.

പാതയോരങ്ങളിലും തെരുവുകളിലുമുള്ള കച്ചവടക്കാർ കേടായ ഭക്ഷ്യ വസ്‌തുക്കളും പഴങ്ങളും പച്ചക്കറികളും വിൽക്കുന്നതായി പാരിസ്ഥിതിക-ആരോഗ്യ വിഭാഗം ഡയറക്ടർ ജനറൽ മൻസൂർ ബിൻ സെയ്‌ദ്‌ ബാലുബൈദ് പറഞ്ഞു.നിരവധി സ്‌റ്റാളുകൾ ഒഴിപ്പിക്കുകയും 15 വാനുകൾ പിടിച്ചെടുക്കുകയും ചെയ്‌തതായി ശുവൈഖ് നഗരസഭ മേയർ മഹമൂദ് ബിൻ മുഹമ്മദ് ഇറാഖി പറഞ്ഞു.ഇത്തരം കച്ചവടം ശ്രദ്ധയിൽപ്പെട്ടാൽ 940 എന്ന നമ്പറിൽ അറിയിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.