Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലാവധി കഴിഞ്ഞ ഭക്ഷണ പദാർത്ഥങ്ങൾ തയ്യാറാക്കുന്ന സംഘം മക്കയിൽ പിടികൂടി

മക്ക ∙ കാലാവധി കഴിഞ്ഞ ഭക്ഷണ പദാർത്ഥങ്ങൾ ബ്രാൻഡഡ് കമ്പനികളുടെ പേരിൽ തയ്യാറാക്കുന്ന സംഘത്തെ മക്കയിൽ പിടികൂടി. ആയിരക്കണക്കിന് പാക്കറ്റ് കേക്കുകൾ പിടിച്ചെടുത്തു.അനധികൃതമായി നടത്തിയിരുന്ന സ്ഥാപനത്തിൽ നിന്ന് എട്ട് വിദേശി തൊഴിലാളികളെ അറസ്‌റ്റ് ചെയ്‌തു. 

മക്കയുടെ സമീപം വാടകക്കെടുത്ത കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഗോഡൗണിൽ കേക്കുകളും മധുര പലഹാരങ്ങളും പ്രമുഖ കമ്പനികളുടെ വ്യാജ പാക്കറ്റുകളിൽ നിറച്ച് വിൽപന നടത്തുകയായിരുന്നു സംഘം ചെയ്‌തിരുന്നത്‌.ഗോഡൗണിന്റെ പ്രവർത്തനത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ദിവസങ്ങളോളം നിരീക്ഷണം നടത്തി വരികയായിരുന്നുവെന്ന് അൽ ഒംറ നഗരസഭ ഓഫീസ് മേധാവി ഖാലിദ് സിന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.