Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ തൊഴിലാളികൾക്ക് നിർബന്ധിത മധ്യാഹ്ന വിശ്രമം ഇന്നു മുതൽ

uae-rest-time

റിയാദ് ∙ സൗദിയിൽ  തൊഴിലാളികൾക്ക് നിർബന്ധിത   മധ്യാഹ്ന വിശ്രമം  ഇന്നു (വ്യാഴം) മുതൽ. ഉച്ചക്ക് പന്ത്രണ്ടു മുതൽ വൈകിട്ട് മൂന്നു വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ  തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിന് ഇന്നു മുതൽ മൂന്നു മാസക്കാലം വിലക്കുണ്ടാകും. 

സെപ്റ്റംബർ 15 വരെയാണ് മധ്യാഹ്ന വിശ്രമ നിയമം നിലവിലുണ്ടാവുക. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും  അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളികൾക്കും പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാർക്കും മധ്യാഹ്ന വിശ്രമ നിയമം ബാധകമല്ല. ഈ വിഭാഗം തൊഴിലാളികൾക്ക് വെയിലിൽ നിന്ന് സംരക്ഷണം നൽകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ തൊഴിലുടമകൾ ഏർപ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. 

മധ്യാഹ്ന വിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് മൂവായിരം റിയാൽ മുതൽ പതിനായിരം റിയാൽ വരെ പിഴ ചുമത്തുന്നതിനും മുപ്പത് ദിവസത്തേക്കോ എന്നെന്നേക്കുമായോ സ്ഥാപനങ്ങൾ അടപ്പിക്കുന്നതിനും നിയമം അനുശാസിക്കുന്നു.താപ നിലയിലെ വ്യത്യാസം പരിഗണിച്ച് കുറഞ്ഞ താപനിലയുള്ള ചില പ്രവിശ്യകളില്‍ നിയമത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. വിവിധ ഗവര്‍ണറേറ്റുകളുമായി ബന്ധപ്പെട്ട് തൊഴില്‍ സാമൂഹിക വികസന  മന്ത്രാലയം അതാത് സ്ഥലത്തെ താപനില വിലയിരുത്തി നിരോധിത സമയത്ത് തൊഴിലാളികളെകൊണ്ട് തൊഴിലെടുപ്പിക്കുന്നില്ലെന്ന് ഉറപ്പു വരുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.