Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'സദ്ഭാവാന 'പുരസ്‌കാരം കെ.പി. രാമനുണ്ണിക്ക്

KP Ramanunni

ദമാം∙ സൗദി മലയാളി സമാജത്തിന്റെ  പ്രഥമ 'സദ്ഭാവാന 'പുരസ്‌കാരം  എഴുത്തുകാരൻ കെ.പി. രാമനുണ്ണിക്ക്.  "ദൈവത്തിന്റെ പുസ്തകം" എന്ന കൃതിയാണ് അവാർഡിനർഹമായത് . 50000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. കവി സച്ചിദാനന്ദൻ, എഴുത്തുകാരനും  നിരൂപകനുമായ ഡോ:കെ.എം. അനിൽ, കവിയും നോവലിസ്റ്റുമായ സുകുമാർ കക്കാട്, കഥാകൃത്തും മലയാളീ സമാജം ഉപദേശക സമിതി ചെയർമാനുമായ അബു ഇരിങ്ങാട്ടിരി എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയിച്ചത്. 

ഒാഗസ്റ്റിൽ കോഴിക്കോട് നടക്കുന്ന സാഹിത്യ സെമിനാറിൽ  അവാർഡ് സമ്മാനിക്കും. 2011 ൽ ജീവിതത്തിൻെറ പുസ്തകത്തിന് വയലാർ അവാർഡ്  ഉൾപെടെ നിരവധി പുരസ്‌കാരങ്ങൾക്ക് അർഹമായിട്ടുണ്ട്. പുരുഷവിലാപവും വിധാതാവിന്റെ ചിരിയും, അവൾ മൊഴിയുകയാണ് എന്നതും ഏറെ വായിക്കപ്പെട്ട രാമനുണ്ണിയുടെ കൃതികളാണ്. നിലവിൽ തുഞ്ചൻ സ്മാരകാ ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്ററാണ്. ഭാര്യ രാജി, മകൾ ശ്രീദേവി. അവാർഡ് പ്രഖ്യാപനത്തിന്റെ ഭാഗമായി  "ദൈവത്തിൻെറ പുസ്തകം" എന്ന നോവലിനെ കുറിച്ച് സൗദിയുടെ വിവിധയിടങ്ങളിൽ ചർച്ചകൾ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.